ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലാകട്ടെ, അപശബ്ദങ്ങൾ പലേടത്തും കാണുന്നതിനാൽ കേവലം ഒരു പുരാണവ്യുൽപത്തിമാത്രമേ അതിന്റെ കർത്താവിനുണ്ടായിരുന്നുള്ളു എന്നത് സ്പഷ്ടമാണ്. കൃഷ്ണഗാഥക്ക് 'കൃഷണപ്പാട്ട് ' എന്ന പേർ മണിപ്രവാളരീതിയിൽ പാട്ടുകൾ നിർമ്മിച്ചു തുടങ്ങിയതിനു ശേഷം പറഞ്ഞുതുടങ്ങിയതാവാനെ യുക്തിയും കാണുന്നുള്ളു. ആദികാലങ്ങളിൽ പാട്ട് എന്നത് ദ്രമിഡവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഖണ്ഡകൃതികൾക്കും, ഗാഥ എന്നത് ആ വൃത്തത്തിലുള്ള മഹാകൃതികൾക്കും ദ്രമിഡന്മാർ പറഞ്ഞു വന്നിരുന്ന പേരാണെന്നുള്ളതിലേക്ക് ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പ്രാചീനതമിൾഗ്രന്ഥങ്ങൾ തെളിവായിട്ടുണ്ട്. ആ സംഗതിയും മറ്റു സംഗതികളുടെ കൂട്ടത്തിൽ കൃഷ്ണഗാഥയുടെ പ്രാചീനതയെ സൂചിപ്പിക്കാൻ ഉപയോഗപ്പെടുന്നതാണ്. കവി അദ്ദേഹത്തിന്റെ കൃതിക്ക് 'ഗാഥ' എന്നല്ലാതെ 'പാട്ട്' എന്ന പേർ ഒരേടത്തും പ്രയോഗിച്ചിട്ടില്ലെന്നുള്ളതും ഇവിടെ ഓർക്കേണ്ടതുമാണ്. നാരയണമേനോനവർകൾ ചെറുശ്ശേരി എന്ന ഗ്രന്ഥനാമം ചെരിപ്പാട്ട് എന്നതിൽനിന്നു വന്നതായിരിക്കാമെന്നഭിപ്രയപ്പെട്ടിട്ടുള്ളത് ഒരു വെറും കുസൃഷ്ടിയാണെന്നുമാത്രമേ കരുതുവാൻ തരം കാണുന്നുള്ളു. അതിനേക്കാൾ ചെറുശ്ശേരി ഗ്രന്ഥകർത്താവിന്റെ ഇല്ലപ്പേരാണെന്നുള്ള മതംതന്നെയാണ് അധികം യുക്തിയുക്തമായിരിക്കുന്നത്. നമ്പൂതിരിമാരുടെ വിവാഹസമ്പ്രദായം നിമിത്തം പല ഇല്ലങ്ങളും അന്യംനിന്നുപോകുന്നത് അതിസാധാരണമായിരിക്കെ ചെറുശ്ശേരി എന്നൊരു ഇല്ലം ഇക്കാലത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/101&oldid=163365" എന്ന താളിൽനിന്ന് ശേഖരിച്ചത്