ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണുന്നില്ലെന്നുള്ള ആക്ഷേപത്തിനു മറ്റൊരുസമാധാനവും തേടേണ്ട ആവശ്യം തന്നെ ഇല്ല. നാരായണപിള്ള അവർകളുടെ അഭിപ്രായപ്രകാരം ഉണ്ണിനീലീസന്ദേശത്തിലുള്ള ഭാഷാഭേദം ദേശഭേകൊണ്ടു വന്നിട്ടുള്ളതാകാമെന്നും കൃഷ്ണഗാഥക്ക് ആ ഗ്രന്ഥത്തെക്കാളും പ്രാചീനത്വമുണ്ടായിരിക്കാമെന്നും കാണുന്നതിലും അല്പം അനുപപത്തി തോന്നുന്നുണ്ട്. ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം നിർവചിച്ചിട്ടുള്ളതിൽ നിന്നു ദ്രമിഡവൃത്തങ്ങളിലുള്ള ഗ്രന്ഥങ്ങൾ മണിപ്രവാളരീതിയിലായിട്ടോ സംസ്കൃതമാതൃകാവർണ്ണങ്ങളെല്ലാം ചേർന്ന രീതിയിലായിട്ടോ

അക്കാലത്തുണ്ടായിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്. ഉണ്ണിനീലീസന്ദേശം ലീലാതിലകത്തെക്കാൾ പ്രാചീനമാണെന്ന് ആ ഗ്രന്ഥം തെളിയിച്ചട്ടുമുണ്ട്. സംസ്കൃതാക്ഷരങ്ങൾ നിറഞ്ഞ വാക്കുകൾ എങ്ങും കാണുന്ന കൃഷ്ണഗാഥ അക്കാലത്തുണ്ടായിരുന്നുവെങ്കിൽ ലീലാതിലകക്കാരൻ തീർച്ചയായും ആ ഗ്രന്ഥത്തെ വകവക്കാതെ പാട്ടിന്റെ ലക്ഷണം നിർമ്മിക്കയില്ലായിരുന്നു. പാട്ടും ഗാഥയും രണ്ടാണെന്നുള്ള നിലയനുസരിച്ചിട്ടാണെങ്കിൽ ഗാഥക്കു വേറെ ലക്ഷണം കാണിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് അക്കാലത്തു കൃഷ്ണഗാഥക്കു പ്രസിദ്ധി സിദ്ധിച്ചിട്ടില്ലെന്നുള്ളത് തീർച്ചതന്നെ. ഇത്രത്തോളം ഗുണസമൃദ്ധിയുള്ള ഒരു ഗ്രന്ഥം വളരെക്കാലം അപ്രസിദ്ധമായിക്കിടന്നു പിന്നെ പ്രസിദ്ധി സമ്പാദിച്ചതാണെന്നു കരുതുന്നതിന്നം അച്ചടി നടപ്പാകാത്ത അക്കാലത്തെപ്പറ്റിയേടത്തോളവും പ്രത്യേകം ചില കാരണങ്ങൾ കൂടാതെ കഴിയുന്നതല്ല.ഇതെല്ലാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/102&oldid=163366" എന്ന താളിൽനിന്ന് ശേഖരിച്ചത്