ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിർമ്മിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വക സംസ്കൃതപ്രബന്ധങ്ങളിൽ ചിലത് മുഴുവനും സ്വതന്ത്രകൃതികളായിട്ടും ചിലത് ആവശ്യംപോലെ ചില പദ്യങ്ങളും ഗദ്യങ്ങളും പ്രശസ്തകവികളുടെ കൃതികളിൽനിന്ന് എടുത്തുചേർത്തും മറ്റുള്ള ഭാഗങ്ങളെല്ലാം സ്വതന്ത്രമായി നിർമ്മിച്ചും രൂപപ്പെടുത്തീട്ടുള്ള ഗ്രന്ഥങ്ങളായിട്ടുമാണിരിക്കുന്നത്. പലതരം ഫലിതങ്ങളോടുകൂടിയും ലോകമർയ്യാദകളെ അവസരംപോലെ കാണിച്ചും ദുർന്നീതികളെ ആക്ഷേപിച്ചും കഥാപ്രസംഗമെന്ന വ്യാജത്തിൽ ജനങ്ങൾക്കു വിദ്യാഭ്യാസവും സന്മാർഗ്ഗോപദേശവും ചെയ്തുവന്നിരുന്ന

ഈ ചാക്യാർകൂത്തിനെ അനുകരിച്ചുംകൊണ്ട് പാഠകം പറയുക എന്ന കഥപ്രസംഗവും കാലക്രമത്തിൽ നടപ്പായിത്തീർന്നു. അതിൽ ആദികാലത്തു ചാക്യാർകൂത്തിനുള്ള സംസ്കൃതപ്രബന്ധങ്ങൾ കുലനടന്മാരായ ചാക്യാന്മാർക്കല്ലാതെ മറ്റു ജാതിക്കാർക്കുപയോഗപ്പടുത്തുവാൻ പാടില്ലെന്നായിരുന്നു നിശ്ചയം. അതിനുള്ള കാരണം ചാക്യാർകൂത്തു കേവലം കഥാപ്രസംഗമോ നാടകാഭിനയമോ മാത്രമല്ല;ആ ജാതിക്കാർക്കു പ്രത്യേകമായുള്ള മതകർമ്മമാണെന്നുംകൂടി കരുതിവന്നിരുന്നതാണ്. പാഠകം പറയുന്നതിൽ ഏർപ്പെടുന്നതാകട്ടെ മറ്റു ജാതിക്കാരുമാണ്. അങ്ങനെ മറ്റു ജാതിക്കാർക്കു പാഠകം പറയുന്നതിനായിട്ടാണ് ഭാഷാചമ്പു എന്ന രീതിയിലുള്ള ഗ്രന്ഥങ്ങൾ നിർമ്മിച്ചുതുടങ്ങിയത് ഈ വകക്ക് ഭാഷാപ്രബന്ധം എന്നാണ് മുൻകാലങ്ങളിൽ പറഞ്ഞു വന്നിരുന്നതെന്നും ചില പ്രാചീനഗ്രന്ഥങ്ങളിൽക്കാണുന്നുണ്ട്. എന്നാൽ ഇക്കാലത്തു പാഠകം പറയുന്നതിനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/104&oldid=151864" എന്ന താളിൽനിന്ന് ശേഖരിച്ചത്