ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷീരാംഭോധൌ ഭൂജംഗാധിപശയനതലേ

യോഗനി ദ്രാമുദാരം

നേരേ കൈകൊണ്ടു ലക്ഷമീകളർമുല പുണരും

പത്മനാഭം ഭജേഥാ"

എന്ന രാമായണ ചമ്പുവിലെ ശ്ലോകമോ അണ്. ഈ മംഗള ശ്ലോകം ചൊല്ലിക്കഴിഞ്ഞാൽ പിന്നെ മനുഷ്യജന്മത്തിന്റെ ദുർല്ലഭതയും ഈശ്വരഭജനത്തിന്റെ അവശ്യകർത്തവ്യതയും വിസ്തരിച്ചു പറയാം. ഈശ്വരഭജനത്തിവെച്ചുതന്നെ കഥാപ്രസംഗത്തിന്നു പ്രാധാന്യം വ്യവസ്ഥാപിച്ച് ഏതെങ്കിലും പുരാണകഥയിൽ ഒരു ഭാഗത്തെ വളരെ നീണ്ട അവതാരികയോടുകൂടി ആരംഭിക്കും. പിന്നെ ശ്ലോകങ്ങൾ ചൊല്ലി അതിന്റെ അർത്ഥം പറയുക എന്ന മട്ടിൽ പല നേരം പോക്കുകളോടും കൂടി കഥാഭാഗം വിസ്തരിച്ചു പറയുകയായി. ഇങ്ങനെയാണ് പാഠകത്തിന്റെ ക്രമം.

ഇപ്രകാരം പാഠകം പറയുന്നതിന്നേപ്പടുത്തിത്തുടങ്ങീട്ടുള്ള ചമ്പൂഗ്രന്ഥങ്ങൾ നാടകത്തിലെ പ്രസ്താവനയെന്നപോലെ കഥയിപ്പെട്ട ഏതെങ്കിലും ഒരു സംഗതി ഉദാഹരണമാക്കി കാണിച്ചും കൊണ്ട് ഒരു സ്നേഹിനോടു കഥ പറയുന്ന നിലയിലാണ് നിർമ്മിച്ചിട്ടുള്ളത്. ചില ചമ്പുക്കളിൽ ഗ്രന്ഥധ്യത്തിലും സ്നേഹിതനോടുള്ള സംബോധനകൾ പ്രയോഗിച്ചു കാണുന്നുണ്ട്. ഈ വക ഗ്രന്ഥങ്ങൾക്കു ഭാഷാചമ്പുക്കൾ എന്നു പറയാറുണ്ടെങ്കിലും സംസ്കൃത ചമ്പുക്കളുടെ ലക്ഷണമായ ഗദ്യ പദ്യങ്ങൾ ഇടകലർന്നിരിക്കുക എന്ന സംഗതിയിൽ ഇവർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/106&oldid=151866" എന്ന താളിൽനിന്ന് ശേഖരിച്ചത്