ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജരത്നാവലീയം, ചെല്ലൂർമാഹാത്മ്യം, ബാണയുദ്ധം, കാമദഹനം മുതലായി മുപ്പതോളം ചമ്പൂഗ്രന്ഥങ്ങൾ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളെല്ലാം ഒരേ കാലത്തുണ്ടായതല്ലെങ്കിലും പ്രയോഗരീതിയിലും പഴയ പദങ്ങൾ സ്വീകരിച്ചിട്ടുള്ള സംഗതിയിലും ഐകരൂപ്യം കാണുന്നതുകൊണ്ട് പഴയ ചമ്പുക്കളെല്ലാം ഏകദേശം മുന്നൂറോ നാനൂറോ കൊല്ലങ്ങൾക്കിടയിൽ ഉണ്ടായവയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. സാഹിത്യഗുണത്തേപ്പറ്റിയേടത്തോളം നോക്കുന്നതായാൽ ഉത്തമഗ്രന്ഥങ്ങളും മധ്യമഗ്രന്ഥങ്ങളും അധമഗ്രന്ഥങ്ങളും ഈ എനത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടെന്നു പറയാം. രാജരത്നാവലീയം, ബാണയുദ്ധം, കാമദഹനം, ഭാഷാനൈഷധചമ്പു ഇവ ഒന്നാമത്തെ വർഗ്ഗത്തിലും കിരാതം, കംസവധം, ഇവ രണ്ടാമത്തേതിലും മറ്റു പലതും മൂന്നാമത്തേതിലും ചേരുന്നതാണ്. ഇവയിൽ ഓരോന്നിന്റേയും കവികൾ ഇന്നിന്നവരാണെന്നു തീർച്ചപ്പെടുത്തുവാൻ തരമില്ലാതെയാണിരിക്കുന്നത്. മഴമംഗലം എന്ന സംസ്കൃതഭാണം നിർമ്മിച്ചിട്ടുള്ള മഴമംഗലം നമ്പൂതിരിയുടെ കൃതിയാണ് രാജരത്നാവലീയം എന്നു ചിലർ ഊഹിക്കുന്നു. ഭാഷാനൈഷധചമ്പു അദ്ദേഹത്തിന്റെ കൃതിയാണെന്നാണു വെച്ചിട്ടുള്ളത്.

ആ ചമ്പുവിനെപ്പറ്റിയേടത്തോളം മംഗളശ്ലോകത്തിൽ, "കുമ്പിടുന്നേൻ കഴലിണവലയാധീശ്വരീവിശ്വനാഥേ" എന്ന ഭാഗം കൊണ്ടു വലയാധീശ്വരിയായ ഊരകത്ത് അമ്മതിരുവടിയേ വന്ദിക്കുന്നതായിക്കാണുന്നതിനാൽ ആ ദേവി കലദേവതയായിരുന്ന മഴമംഗലത്തു നമ്പൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/108&oldid=163368" എന്ന താളിൽനിന്ന് ശേഖരിച്ചത്