ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളൊല്ലാ ധന്യേ സഖീ വഞ്ചനമഖിലമനോ- ജ്ഞാംഗി കല്യാണിനിനാം.

ഇത്ഥം തദാ സഖി പറഞ്ഞളവാകുലാത്മാ സദ്യോ വിയർത്തധികവേപിതകോമളാംഗീ മെത്തും ഭയനേ പറവാൻ പുനരക്ഷമാ സാ വക്ത്രം മറച്ചണികരേണ രുരോദ ബാലാ.

പ്രിയസഖി പരിഖിനാ പിന്നെ മെല്ലെത്തുടച്ചാ- നയനസലിലമുന്നം പൂണ്ടു ചോദിച്ചനേരം ഭയമകലേ വെടിഞ്ഞിട്ടാശ്വസിച്ചാത്മപീഡാ- മിയമഗതി പറഞ്ഞാളാതുരാ കാതരാക്ഷി.

മൽപ്രാണാലംബഭ്രൂതേ പ്രയസഖി ജനനീ നിർവ്വിശേഷാമിമാം ത്വാ- മുൾപ്രേമഗ്ലാനികൊണ്ടല്ലനുദിനമിതു മൂ- ടീ വശക്കേടസൌ ഞാൻ ഇപ്പോളെൻ താപമൂലം തവ ചെവികളിലാ- ക്കും വിധൌ നിന്ദയോ ചെ- റ്റുൾപ്പൂവിൽ കോപമേ വന്നുദയതി മുഹുരെ- ന്നോർത്തു പേടിച്ചുതന്നെ".


മറ്റുള്ള ഭാഗങ്ങൾക്കും ഈ രണ്ടു ഗ്രന്ഥങ്ങളിലും കാണുന്ന സ്വാരസ്യവും ആശയഗാംഭീയ്യവും നോക്കുമ്പോഴും ഈ അഭിപ്രായം ബലപ്പെടുന്നുണ്ട്. പ്രാചീനങ്ങളായ സംസ്കൃതഗ്രന്ഥങ്ങളിൽ നിന്നു ചില ശ്ലോകങ്ങൾ ചമ്പൂഗ്രന്ഥങ്ങളിൽ എടുത്തു ചേർക്കുന്നത് സാധാരണയാണെങ്കിലും മണിപ്രവാള ശ്ലേകങ്ങളെല്ലാം സ്വന്തം കൃതികളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/110&oldid=163370" എന്ന താളിൽനിന്ന് ശേഖരിച്ചത്