ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്റെ ആധിക്യവും ആണ് മേൽപ്പറഞ്ഞ അഭിപ്രയത്തിന്ന് അടിസ്ഥാനമായിഗ്ഗണിച്ചുവരുന്നതും.എന്നാൽ ഇവയിൽചിലതു നമ്പൂരിമാരുടെ കൃതികളായിരിക്കാമെന്നല്ലാതെ അധികവും അങ്ങനെയാണെന്നൂഹിപ്പാൻ തക്കതായ തെളിവുകളൊന്നുമില്ല.ഇവയിലെ ഭാഷ,സംസ്കൃതപ്ര ച്ചുരമാണെങ്കിലും സാഹിത്യഗുണംകൊണ്ട് ഈ വർഗ്ഗവും മലയാളസാഹിത്യത്തിന്നു സിദ്ധിച്ച ഉൽക്കൃഷ്ടസമ്പത്തായിട്ടാണ് ഇരിക്കുതെന്നതിന്നു സംശയമില്ല.

൧൪.മിശ്രഭാഷാകൃതികൾ


ചെന്തമിഴിലെ ശബ്ദരൂപങ്ങളും മലയാളശബ്ദരൂപങ്ങളും ഇടകലർത്തി പ്രയോച്ചിട്ടുണ്ടാക്കീട്ടുള്ളതും ദ്രമിഡവൃത്തങ്ങളിൽ മാത്രമായി നിർമിച്ചിട്ടുള്ളതും ആയ ഒരു ഭാഷാസാഹിത്യപ്രസ്ഥാനമാണിത്.മണിപ്രവാളകൃതികൾ വർദ്ധിച്ചുവന്ന് അതു ധാരാളം പരിചിതമ്യിതീർന്നപ്പോൾ സംസ്കൃതരൂപവും ഭാഷാശബ്ദരൂപവും കലർന്നിട്ടുള്ള മണിപ്രവാളപ്രസ്ഥാനംപോലെ ചെന്തമിൾശബ്ദരൂപവും ഭാഷാബ്ദരൂപവും കലർന്നിട്ടുള്ള മറ്റൊരു സാഹിത്യപ്രസ്ഥാനവും ഉണ്ടാക്കുവാൻ വിചാരിച്ചതിൽ ഒട്ടും അത്ഭുതപ്പെടാന്നില്ല എന്ന് മാത്രമല്ല,അങ്ങനെ ഒരു കൗതുകം തോന്നുന്നതു സാധാരണവുമാണല്ലോ.വിശേഷിച്ചും മലയാളഭാഷയോട് ചെന്തമിഴിന് സംസ്കൃതത്തെക്കാളധികം രക്തബന്ധമുള്ളതുകൊണ്ടു യോജിപ്പിനു കറവു വരാനും നിവൃത്തിയില്ല.ഇങ്ങനെയെല്ലാം കരുതിയിട്ടായിരിക്കാം പക്ഷ ഈ മാതിരി കൃതിതൾ ആദ്യത്തിൽ ഉണ്ടാക്കിതുടങ്ങിയത്.അവയുടെ ഉൽപ്പത്തിദേശം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/112&oldid=151520" എന്ന താളിൽനിന്ന് ശേഖരിച്ചത്