ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണെന്നുപറയാം.ഗ്രന്ഥകാരൻ വാൽമിരാമായണത്തേയും അദ്ധ്യാത്മരാമായണത്തേയും തരംപോലെഅനുസരിച്ചകൊണ്ടാണ് കഥ പ്രതിപാതിച്ചിരിക്കുന്നത്. തെക്രൻ തിരുവിതാംകൂർകാരനും ​​ഏകദേകൊല്ലവർഷം ൻ -ാം ശതകത്തിൽ ജീവിച്ചിരുന്ന ആളുമായ അയ്യപ്പിള്ള ആശാൻ എന്നാളാണ് ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളത് സംസ്കൃതശബ്ദങ്ങൾ ദുർല്ലഭമായി ചിലേടത്തുതൽ സമരീതിയിലും പ്രയോഗിച്ചിട്ടില്ലെന്നില്ല.എങ്കിലും ചെന്തമിഴിന്റെ രൂപങ്ങൾ രാമചരിതത്തിലുള്ളതിനേക്കാൾ ഒട്ടും കുറവല്ല.സാഹിത്യഗുണം വളരെസ്സമാന്യമാണെന്നു പറയത്തക്ക നിലയിലാണിരിക്കുന്നത്.തിരുവിതാംകൂറിലെ തെക്കൻപ്രദേശങ്ങളിൽ വിനോദങ്ങലൾക്കായും മറും 'വില്ലടിച്ചാൻപാട്ട്'എന്നോരുതരം പാട്ടു പാടിവരുന്നുണ്ട്.അതിന് ഈ രാമകഥാപാട്ടും ഉപയോഗപ്പെടുത്താറുണ്ട്.

'കണിയാർ കളത്തിൽ പ്പോര്'എന്നത് ഇരവിക്കുട്ടിപ്പിള്ള എന്നോരു വീരന്റെ പരാക്രമങ്ങളെ വിവരിക്കുന്നതാണ്.അതിന്റെയും ഭാഷയും രീതിയും മേൽപ്പറഞ്ഞ തരത്തിൽ പ്പെട്ടതാണ്.ഏകദേശം രാമകഥയുടെ കാലംതന്നെയാണ് ഇതിന്റെയും ഉൽ പ്പത്തിക്കാലം.സാഹിത്യഗുണവും വളരെസ്സാമാന്യമാണ്.'കുഞ്ചുതമ്പികഥ'എന്ന ഗ്രന്ഥത്തിൽ തിരുവിതാംകൂർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ മാതുലപുത്രന്മരും വിരോധികളും ആയിരുന്ന രണ്ടു തമ്പിമാരുടെ കഥയെപ്പറ്റിയാണ് പ്രതിപാതിക്കുന്നത്.ഇതിന്റെ ഉൽപ്പത്തി കൊല്ലവർഷം ൧൦ ശതകത്തിന്റെ ആദികാലത്താണ്.കണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/116&oldid=163374" എന്ന താളിൽനിന്ന് ശേഖരിച്ചത്