ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെയാണെങ്കിലും വിസ്താരം കുറെ കുറച്ചിട്ടുണ്ട്.ഉത്തരരാമായണം ഉൾപ്പെടെയുള്ള ഭാഗമെല്ലാം വിവരിച്ചിട്ടുമുണ്ട്.വളരെ ഉൽകൃഷ്ടമായ സാഹിത്യഗുണം ഇതിന്നുണ്ടെന്നു പറവാനില്ലെങ്കിലും ക്ലിഷ്ടതകൂടാതെ സംഗതികൾ പ്രതിപാതിക്കുന്നതിനുള്ള സാമർത്ഥ്യം ഈ രാമായണഗ്രന്തകർത്താവിനാ നല്ലവണ്ണമുണ്ട്.ഇങ്ങനെയോക്കെ ആമെങ്കിലും ഈ മിശ്രഭാഷരീതിക്കു മണിപ്രവാളരീതിപോലെയുള്ള ആസ്വാദ്യത അനുഭവപ്പെടുന്നില്ലെന്നുള്ളത് നിസ്സംശയം പറയേണ്ടതായിട്ടാണിരിക്കുന്നത്.

൧൫. കിളിപ്പാട്ടുകൾ.

മണിപ്രവാളപ്രസ്ഥാനത്തോടു മമതയും,കൃഷ്ണഗാഥയോടു വാത്സല്യവും,മിശ്രഭാഷകൃതികളോട് അവയും ഇരുന്നോട്ടേ എന്ന അനുമതിയുമാണ് നമുക്ക് പ്രധാനമായി തോന്നുന്നത്. എന്നാൽ 'കിളിപ്പാട്ട്' എന്ന പ്രസ്തനത്തെപ്പറ്റി വിചാരിക്കുമ്പോഴാകട്ടെ അസാധാരമമായ കുടുംബസ്നേഹവും ഗുരുജനങ്ങളിലുള്ള ഭക്തിബഹുമാനങ്ങളും ഒന്നിച്ചു പ്രകാശിക്കുന്നു. മലയാളഭാഷയോട് ഇത്രത്തോളം ഇണക്കമുള്ള ഒരു പദ്യ സാഹിത്യപ്രസ്ഥാനം വേറെ യാതൊന്നും ഇല്ല ഏതു രസത്തെയും എളുപ്പത്തിൽ പ്രകാശിപ്പിക്കുവാൻ ഈ രീതിക്കു പ്രത്യേകം സാമർത്ഥ്യമുണ്ട്. 'തുള്ളൽ 'എന്ന പ്രസ്ഥാനവും ഭാഷയോടു നല്ല ഇണക്കമുള്ളതാണെങ്കിലും തുറന്നു പറയേണ്ട സന്ദർഭങ്ങള്ഞക്കും മാത്രമാണ് അതധികം യോജിക്കുന്നത്. കിളിപ്പാട്ടു രീതിയാകട്ടെ ഏതു രസഭാവാമികൾക്കും ഏതുമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/120&oldid=151871" എന്ന താളിൽനിന്ന് ശേഖരിച്ചത്