ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരി വർണ്ണനകൾക്കും പൂർണ്ണമായി യോജിക്കുന്നതാണ്. അതുപോലെതന്നെ ലളിതമയിട്ടല്ലാതെ പ്രൗഢമായ രീതിയിൽ പ്രതിപാതിക്കുന്നത് തുള്ളലിൽ അത്ര യോജിക്കുന്നില്ല.കിളിപ്പാട്ടിൽ പ്രൗഢതയും ലാളിത്യവും ഒരുപോലെ യോജിക്കുന്നതാണ്. ദ്രമിഡവൃത്തങ്ങളിൽ ചേർന്ന ഇ രീതി ഭാഷയിൽ മുൻ കാലത്തു തന്നെ ഉണ്ടെങ്കിലും മറ്റുള്ള രീതികളെക്കാൾ സർവ്വോൽകൃഷ്ടമായ പ്രാധാന്യം ഇതിന്നു നൽകീട്ടുള്ളത് കേരളീയമഹാകവികളിൽ അദ്വിതീയനായ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനാണ്.സംസ്കൃതസാഹിത്യത്തിൽ കാളിദാസകൃതികൾക്കുള്ള ഒട്ടും കുറയാത്ത സാഹിത്യഗുണം ഈ മഹാകവിയുടെ അദ്ധ്യത്മരാമായണം, ഭാരതം എന്നീ കൃതികളിൽ ഏതുസഹൃദയനും അനുഭവപ്പെടുന്നതാണ്.ആവക ഗ്രന്ഥങ്ങൾ എടുത്തു വായിച്ചുതുടങ്ങിയാൽ അതു കൈയ്യിൽനിന്നു വെക്കാൻതോന്നാത്തതുതന്നെ അതിന്നുള്ള ഒന്നാംതരം തെളിവാണല്ലോ. മലയാളികളുടെ ഇടയിൽ ഇത്രത്തോളം പ്രചാരമായിട്ടു മറ്റൊരു കവിയുടെ സാഹിത്യഗ്രന്ഥങ്ങളില്ലെന്നുള്ളതും നിസ്തർക്കമായ സംഗതിയാണ്. സംസ്കൃതവൃത്തത്തിൽ മാത്രം പ്രയോഗിച്ചിരുന്ന മണിപ്രവാള രീതിയെ ഈ മഹാകവിയാണ് ദ്രമിഡവൃത്തങ്ങളിലും ധാരാളം പ്രയോഗിച്ചുതുടങ്ങിയത്.മറ്റൊരാളായിരുന്നുവെങ്കിൽ അതുപാടില്ലെന്നു നിയമം ഉണ്ടായിരുന്ന അക്കാലത്തെ സാഹിത്യലോകത്തിന്ന് ആ മാറ്റം ഇത്രത്തോളം രുചിക്കുമെന്നോ സർവ്വസമ്മതമായി എളുപ്പത്തിൽ സ്വീകരിക്കുമെന്നോ വിചാരിക്കാവുന്നതുമല്ല.പ്രകൃതിയെ സൂക്ഷാവലോകനം ചെയ്ത്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/121&oldid=163376" എന്ന താളിൽനിന്ന് ശേഖരിച്ചത്