ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓരോരോ വിഷയങ്ങളുംപ്രതിപാദിക്കുന്ന സംഗതിയിലും ആശയഗാംഭീര്യത്തോടുകൂടി ഓരോരോ തത്വങ്ങൾ വെളിപ്പെടുത്തുന്നതിലും ഈ ആചാര്യനോടു കിടനില്പാൻ ഭാഷാസാഹിത്യലോകത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. "ഇതിപവനതനയനുരചെയ്തുവാല്യം നിജ- മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും അതിവിപുലഗളതലവുമാർജവമാക്കിനി- ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയൂനനായ് ദശദവനപുരിയിൽ നിജ ഹൃദയവുമുറപ്രപിച്ചു ദക്ഷിണദിക്കുമാലോക്യചാടീടിനാൻ"

എന്നമാതിരിയിലും മറ്റും പ്രകൃതിയുടെ ബാഹ്യ തത്വങ്ങളും ആന്തരതത്വങ്ങളും പ്രത്യക്ഷപ്പെടുത്തി വീരാദിരസങ്ങളെ പുഷ്ടിപ്പെടുത്തി കാണിക്കുന്നതിനും,

"വാരണവീരൻ തലയറ്റു വില്ലറ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു നാലാമതാനേടെ വാലുമരിഞ്ഞിട്ടു കോലാഹലത്തോടു പുക്കിതു ബാണവും"

എന്നമാതിരി വ്യംഗ്യരീതിയിൽ ഓരോരോ അവസ്ഥാന്തരങ്ങളിലുണ്ടാകുന്ന സ്ഥിതിഭേദത്തെകാണിക്കുന്നതിന്നും മറ്റൊരു കവിക്ക് ഇത്ര എളുപ്പത്തിൽ സാധിക്കുമെന്നു തോന്നുന്നില്ല.അതുപോലെതന്നെ ഓരോരോ വിഷയങ്ങളെ വർണ്ണിക്കുന്നതിൽ ചുരുക്കേണ്ടിടത്തു ചുരുക്കുന്നതിന്നും വിസ്തരിക്കുന്നിടത്തു വിസ്തരിക്കുന്നതിന്നും എന്നാൽ ആകപ്പാടെ അളവറ്റു വർണ്ണിച്ച വായനക്കാരെ മുഷിപ്പിക്കാതെ ഇരിക്കുക എന്നുമാത്രമല്ല കുറച്ചുകൂടി പറയാമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/122&oldid=163377" എന്ന താളിൽനിന്ന് ശേഖരിച്ചത്