ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിരുന്നു എന്നു തോന്നത്തക്കവിധം പരിമിതമായി പ്രതിപാദിക്കുന്നതിന്നും ഉള്ള സാമർത്ഥവ്യവും ഈ ഗ്രന്ഥകാരനുള്ളതുപോലെ മറ്റൊരു കവിക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

"ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു നടുങ്ങീരാജക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലീമയില്പേടപോലെ സന്തോഷം പൂണ്ടാൾ കൗതുകമുണ്ടായ് വന്നു ചേതസി കൌശികനും"

എന്നും,

"സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദം അർണ്ണോജനേത്രന്മുമ്പിൽ സത്രപം വിനീതയായ് വന്നുടൻ നേത്രോൽപ്പലമാലയുമിട്ടാൾ മുന്നേ പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ"

എന്നും രാമായണത്തിലും, "സ്വർണ്ണഭൂഷണങ്ങളുമൊക്കവേയണിഞ്ഞൊരു കമ്ണാടി തന്നിൽ മുഖപത്മവും നോക്കി നോക്കി നല്ലൊരു പുരുഷനെചിന്തിച്ചു ചിന്തിച്ചുള്ളി- ലുല്ലാസം ചേർന്നോരശോകത്തെയും ചാരിനിന്നു" എന്നു ഭാരതത്തിലും കാണിച്ചിരിക്കുന്ന മാതിരിയിൽ ശൃംഗാരമോ, "നിനവു തവ മനസി പെരുതെത്രയും നന്നു നീ നിന്നോടെതീരൊരു നൂറുനൂറായിരം രജനിചരകുലപതികളായി ഞളിഞ്ഞുള്ളൊരു രാവണന്മാരൊരുമിച്ചേതൃത്തിടിലും നിയതമിതു മമ ചെറുവിരൽക്കു പോരാ പിന്നെ

നീയെന്തു ചെയ്യുന്നിതെന്നോടു കശ്മലാ!"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/123&oldid=163378" എന്ന താളിൽനിന്ന് ശേഖരിച്ചത്