ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രധാനമായിട്ടുള്ള സന്ദർഭങ്ങളിലും ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ കണ്ടെത്തിയാൽ കവി തൊഴുത് അല്പമൊന്നു സ്തുതിച്ചല്ലാതെ അവിടെ നിന്ന് ഒരു പദം വെക്കുകയില്ല. ശബ്ദങ്ങളെപ്പറ്റിയേടത്തോളം മഹാകവികൾക്കുള്ള സഹജമായനിരങ്കശത്വം ഇദ്ദേഹവും സ്വീകരിച്ചിട്ടുണ്ടെങ്കിലും ആ വകയിലൊന്നും നമ്മുടെ മനസ്സ് പ്രവേശിക്കാതിരിക്കാൻ തക്ക വിധത്തിലുള്ള എല്ലാ ഗുണോൽക്കർഷവും ഇദ്ദേഹത്തിന്റെ കൃതികൾക്കുണ്ട്. ഈ മാതിരി സർവ്വോൽകൃഷ്ടമായ ഗുണങ്ങൾ ഈ മഹാകവിയുടെ ഗ്രന്ഥങ്ങൾക്കുണ്ടായതുകൊണ്ടുതന്നെയായിരിക്കണം ഭാഷാസാഹിത്യത്തിൽ മറ്റുള്ള പ്രസ്ഥാനങ്ങളെക്കാൾ കിളിപ്പാട്ട് എന്ന പ്രസ്ഥാനത്തിന്ന് അധികം പ്രാധാന്യം സിദ്ധിപ്പിക്കാൻ സംഗതിയായതും. അദ്ധ്യാത്മ രാമായണം,ഭാരതം,ശിവപുരാണം,ഹരിനാമകീർത്തനം ഇവയാണ്എഴുത്തച്ഛന്റെത് എന്നു തീർച്ചപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ.ഭാഗവതംകിളിപ്പാട്ടും രാമായണം ഇരുപത്തിനാലുവൃത്തവും ചിന്താരത്നം മുതലായ ചിലതുംകൂടി ആ മഹാകവിയുടെ തന്നെ കൃതികളാണെന്നു ചിലർ അഭിപ്രായപ്പെട്ടിട്ടില്ലെന്നില്ല. എന്നാൽ ഇരുപത്തി നാലുവൃത്തത്തിന് എഴുത്തച്ഛന്റെ ഭാഷയെക്കാൾ കുറെയധികം പഴക്കമുള്ള ശൈലിയാണ് കാണുന്നത്. ഭാഗവതത്തിൽ അബദ്ധ പ്രയോഗങ്ങൾ ധാരാളമുള്ളതുകൊണ്ടും കവിതക്കുള്ള ആസ്വദ്യത ഭാരതാദികളിലെപ്പോലെ ഇല്ലാത്തതുകൊണ്ടും അത് ആ മഹാ കവിയുടെ കൃതിയാണോ എന്നു വളരെ സംശയിക്കേണ്ടതായിട്ടാണിരിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/125&oldid=163380" എന്ന താളിൽനിന്ന് ശേഖരിച്ചത്