ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
127


മംഗളം മുതലായ പ്രാരംഭകർമ്മങ്ങൾ എവിടെ എങ്കിലുംവെച്ചു ന‍ടത്തണമെന്നുവെക്കേണ്ടതല്ലാതെ അതിനുളള സ്ഥലത്തെപ്പറ്റിയേടത്തോളം നിർബന്ധം ചെയ്യേണ്ട ആവശ്യമില്ലെന്നുളളതുതന്നെ ആയിരിക്കണം. കഥകളിയാവട്ടെ ഒരു വിനോദവിശേഷം മാത്ര‍മായി വെച്ചിട്ടുളളതിനാൽ അതിലെ പ്രധാന മംഗളകർമ്മം രംഗത്തിൽത്തന്നെ നടത്തണമെന്ന് നിശ്ചയിക്കാ‍ഞ്ഞാൽ കാലക്രമത്തിൽ ആ ചടങ്ങ് തീരെ ഇല്ലാതായിപ്പോയേക്കുമെന്നും അങ്ങനെ വരരുതെന്നും കഥകളിയുടെ ആദി കർത്താവ് കരുതീട്ടായിരിക്കണം ഈ ഭേദം ചെയ്തിട്ടുളളത്. അതിന്നും പുറമെ കൂടിയാട്ടത്തിലെ നേപഥ്യ മംഗളത്തിനു വാദ്യങ്ങളുടെ ആവശ്യം തീരെ ഇല്ല.നൃത്തവും നാട്യവും ഒരുപോലെ പ്രധാനമായ കഥകളിയിൽ വാദ്യങ്ങളുടെയും പാട്ടിന്റെയും സഹായത്തോടുകൂടി നടത്തേണ്ട തോടയം തിരശ്ശീലക്കകം തന്നെ അണിയറയെന്നു കല്പിച്ചു നടത്തുന്നതിനെ സൗകര്യവും ഉണ്ടാകയുളളു. കുടിയാട്ടത്തിലെ നാന്ദിതന്നെയാണ് കഥകളിയിലെ വന്ദനശ്ലോകങ്ങൾ.കുടിയാട്ടത്തിൽ നാന്ദിക്കുശേഷം സൂത്രധാരൻ പ്രവേശിച്ചു പ്രസ്താവന കഴിയുന്നതുവരെയുളള ഭാഗമാണ് കഥകളിയിൽ വന്ദനശ്ലോകങ്ങൾക്കു ശേഷമുളള പുറപ്പാട് എന്ന ഭാഗം. പുറപ്പാടിൽ വരുന്ന വേഷങ്ങളും വാസ്തവത്തിൽ സൂത്രധാരനും നടിയും നടനുംതന്നെയെല്ലാമാണെന്ന് അതിന്റെ ചടങ്ങുകൾ നല്ലവണ്ണം പരിശോധിച്ചാൽ അറിയാവുന്നതാണ്. പുറപ്പാടിൽ അഭിനയം യാതൊന്നുമില്ല. കയ്യും മെയ്യും സ്വാധീനമുണ്ടെന്നുകാണിച്ച് നൃത്തനാടകം അഭിനയിക്കുവാൻ തുടങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/130&oldid=151875" എന്ന താളിൽനിന്ന് ശേഖരിച്ചത്