ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
129


കൂടിയാട്ടത്തിൽ പ്രസ്താവന കഴിച്ചു മിഴാവുകൾ മുഴക്കുന്നതും കഥകളിയിലെ മേളപ്പദവും കഥാപാത്രത്തിന്റെ പ്രവേശത്തിൽ നിശ്ചയിച്ചിട്ടുള്ള മംഗളഘോഷം തന്നെയാണ്.പ്രായേ​​ണ കഥകളികളിലും ചാക്യാന്മാർ പ്രധാനമായി അഭിനയിച്ചു വരുന്ന നാടകങ്ങളിലും ഒന്നാമതായി പ്രവേ‍ശിക്കുന്ന കഥാപാത്രം രാജപദവിയിലിരിക്കുന്ന ഒരാളാ​​ണെന്നുള്ളതുകൂടി ഒാർക്കുമ്പോൾ മേളപ്പദമെന്ന ആഘോഷത്തിന്റെ ഔചിത്യവും സ്പഷ്ടമാകുന്നതാണല്ലോ. ഏതു കഥയിലും മേളപ്പദത്തിൽ മഞ്ജുതര കുഞ്ജതല എന്ന അഷ്ടപദിതന്നെ ചൊല്ലിവരുന്നത് കഥകളിപ്പദത്തിന്റെ സ്വരൂപത്തിന് അഷ്ടപദിയാണ് മാതൃകയായി സ്വീകരിച്ചിട്ടുള്ളതെന്ന സംഗതിയുടെ സ്മരണക്കുവേണ്ടിയും കൂടിയായിരിക്കാം.ഇതിനെല്ലാം പുറമേ കഥകളിയിൽ ഓരോരോ സന്ദർഭത്തിൽ അഭിനയിച്ചുവരുന്ന ശ്ലോകങ്ങൾതന്നെയും അവയുടെ അഭിനയക്രമങ്ങൾപോലും മിക്കതും കൂടിയാട്ടമായി അഭിനയിപ്പാൻ ചിട്ടപ്പെടുത്തി ഏർപ്പാടു ചെയ്തിട്ടുള്ള സംസ്കൃതനാടകങ്ങളായ ധനഞ്ജയം, തപതീസംവരണം, ആശ്ചര്യചൂഢാമണി, വിച്ഛിന്നാഭിഷേകം ഇവയിലുൾപ്പെട്ടവയാണെന്നുള്ള സംഗതിയും പരിശോധിച്ചാലറിയാവുന്നതാണ്.

എന്നാൽ അഭിനയത്തെപ്പറ്റിയേടത്തോളവും കഥകളിക്കാരൻ അല്പം ചില മാറ്റങ്ങൾ ചെയ്തിട്ടില്ലെന്നല്ല.നാടകത്തിലെ ശ്ലോകങ്ങളും ചൂർണ്ണികകളും എല്ലാം തന്നെത്താൻ ചൊല്ലുന്ന കൂടിയാട്ടക്കാരൻ അവയിൽപ്പറഞ്ഞ സംഗതികൾ ആദ്യം ഒരു വട്ടം അഭിനയിക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/132&oldid=151877" എന്ന താളിൽനിന്ന് ശേഖരിച്ചത്