ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നെ അതു ചൊല്ലി രണ്ടാമതും അഭിനയിക്കയും ചെയ്തുവരുന്നതിനെ അഷ്ടപദിയാട്ടം പോലെ പാട്ടു മറ്റൊരുവൻ ചൊല്ലുന്ന കഥകളിയിൽ അഭിനയം ഒരു തവണ മാത്രം മതി എന്ന നിലയിൽ പരിഷ്കരിച്ചു.അഭിനയവിശേഷംകൊണ്ടു വളരെ പുഷ്ടിപ്പെടുത്തി സദസ്യന്മാരുടെ മനസ്സിന്നു തന്മയത്വം വരുത്തീട്ടുള്ള രസത്തിനു നടൻ ചില വാക്കുകൾ അസ്വാഭാവികമായി നീട്ടിപ്പറയുമ്പോൾ പെട്ടന്നുണ്ടായിത്തീരുന്ന വിച്ഛേദത്തെപ്പേടിച്ചും അഭിനയചാതുര്യവും സംഗീതനൈപുണ്യവും ഒരാളിൽത്തന്നെ സിദ്ധിക്കുന്നത് അതിദുർലഭമാകയാൽ സൗകര്യമനുസരിച്ചും നടൻ ശബ്ദം പുറപ്പെടുവിക്കുന്നതുതന്നെ നേത്രേന്ദീയം വഴിക്കനുഭവിച്ചു തന്മയത്വം വന്നിട്ടുള്ള രസത്തിനു ന്യൂനതവരുത്തുവാൻ കാരണമായിത്തീരാനാണ് പലപ്പോഴും എളുപ്പമെന്നുള്ള സൂക്ഷ്മതത്വം ആലോചിച്ചും നടൻമാർ ഒരു വാക്കും പറയേണ്ടതുല്ലെന്നും ഏർപ്പെടുത്തി . ഈ ഏർപ്പാട്നിമിത്തം അനഭിജ്ഞന്മാരുടെ ഇടയിൽ കഥകളിക്ക് ഊമക്കളി എന്നോരു പരിഹാസപ്പേരുണ്ടായിട്ടില്ലെന്നില്ല.പക്ഷേ ആ പരിഹാസത്തെക്കാൾ അഭിഞ്ജന്മാരുടെ സംതൃപ്തിക്കാണ് കഥകളിക്കാരൻ അധികം വിലവെച്ചത് എന്നേ ഉള്ളൂ. സംസ്കൃതനാടകക്കാർ യുദ്ധം രാജ്യഭ്രംശോ മരണം നഗരോപരോധനം ചൈവ പ്രത്യക്ഷാണി തു നാങ്കേ എന്ന ഭരതശാസ്ത്രപ്രകാരം യുദ്ധം മുതലായ ചില സംഗതികൾ രംഗത്തിൽ പ്രത്യക്ഷമായിക്കാണിക്കരുതെന്നു നിയമം വെച്ചിട്ടുള്ളതു കേവലം അടിസ്ഥാനമില്ലാത്തതല്ലെങ്കിലും കഥകളിക്കാരൻ മറ്റു ചില ഉദ്ദേശങ്ങളാൽ ആ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/133&oldid=151026" എന്ന താളിൽനിന്ന് ശേഖരിച്ചത്