ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
133


മുള്ളതും കേവലം സാഹിത്യവിദ്വത്വം കൊണ്ടും കവിതാവാസനകൊണ്ടും മാത്രം സാധിക്കാത്തതുമാണ്. സാഹിത്യജ്ഞാനം പോലെതന്നെ സംഗീതവിദ്യാജ്ഞാനവും അതിന്നത്യാവശ്യമായാണിരിക്കുന്നത്. അതും സംഗീതത്തിൽ നല്ല വാസനയും പരിചയവും സിദ്ധിച്ചിട്ടുണ്ടെന്നുവന്നാൽപ്പോലും മതിയാകുന്നതുമല്ല. സംഗീതശാസ്ത്രത്തിലും അസാധാരണപാണ്ഡിത്യം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാൽ -സാഹിത്യത്തിൽ ഓരോതരം സന്ദർഭങ്ങൾക്കും വിഭാവാനുഭാവാദികൾക്കും ശൃംഗാരം, വീരം,കരുണം മുതലായ രസങ്ങളേയും ഭാവങ്ങളേയും പ്രകാശിപ്പിക്കാൻ കഴിയുന്നതുപോലെ സംഗീതത്തിലെ ഓരോതരം രാഗങ്ങൾക്കും ആവക രാഗങ്ങളുടെ മേളവിശേഷങ്ങൾക്കും ശൃംഗാരാദികളായ ഓരോതരം രസങ്ങളേയും ഭാവങ്ങളേയും സ്വതേതന്നെ തെളിയിപ്പാൻ ശക്തിയുണ്ട്. ഇന്നിന്നരാഗങ്ങൾ ഇന്നിന്നരസത്തെ പ്രകാശിപ്പിക്കുമെന്നു ചില വ്യവസ്ഥകളുമുണ്ട്. അതിനാൽ കഥകളിയിൽ ഓരോരോ സാഹിത്യാംശം ഏതു രസത്തെ പ്രകാശിപ്പിക്കാൻ വേണ്ടി നിർമ്മിക്കുന്നുവോ അതിന്നുള്ള സംഗീതത്തിന്റെ രാഗമേളങ്ങളും അതേ രസത്തെ പ്രകാശിപ്പിക്കുന്നവയായിത്തന്നെ ഇരിക്കേണ്ടതാണ്. അങ്ങനെ സാഹിത്യവും സംഗീതവും ഒരേരസത്തിന്റെതന്നെ പ്രകാശകമായിരുന്നാലേ ആരസം പുഷ്ടമായി വരികയുള്ളൂ. രണ്ടും വിഭിന്നങ്ങളായാൽ രസപ്രകാശത്തിന്നു ശക്തി വളരെ കുറയുകയും ചെയ്യും. അതുകൊണ്ടു ശരിയായ ഒരു കഥകളിക്കാരന് സാഹിത്യശാസ്ത്രത്തിലെന്നപോലെ സംഗീതശാസ്ത്രത്തിലും നല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/136&oldid=151880" എന്ന താളിൽനിന്ന് ശേഖരിച്ചത്