ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
135


ആ ഗ്രന്ഥങ്ങൾ കഴിഞ്ഞാൽപിന്നെ 'ഇരയമ്മൻ തമ്പിയു'ടെ 'കീചകവധം' 'ഉത്തരാസ്വയംവരം' 'ദക്ഷയാഗം' എന്നീ മൂന്നുകൃതികളാണ് രണ്ടാംതരത്തിൽ നില്ക്കുന്നത്. ഇവയിൽ പലഭാഗങ്ങളിലും സംഗീതസാഹിത്യങ്ങൾ സാമാന്യമായി യോജിച്ചിട്ടുണ്ട്. കവിക്ക് അസാമാന്യമായി യോജിച്ചിട്ടുണ്ട്. കവിക്ക് അസാമാന്യമായ ശബ്ദവാസനയുണ്ട്. എങ്കിലും ശൃംഗാരവർണ്ണനകൾ നിലവിട്ട് കടന്നുപോയിട്ടുളള ഒരു മുഖ്യദോഷം ഇദ്ദേഹത്തിന്റെ കൃതികളിൽ പലേടത്തും കാണുന്നതാണ്. നളചരിതം കഥകളിയിൽ സാഹിത്യഗുണം ധാരാളം ഉണ്ടെങ്കിലും കഥകളിപ്പാട്ടിന്റെ നിലയിൽ സംഗീതത്തിനുളള രസാനുഗുണം വളരെക്കുറവാണ്. അതു സംഗീതത്തെപ്പററിയേടത്തോളം വെറുതേയിരുന്നുപാടിക്കേൾപ്പാനാണ് അധികം നന്നായിരിക്കുക.ഇങ്ങനെ ആ ഗ്രന്ഥവും രണ്ടാംതരത്തിൽ മാത്രമേ ചേരുന്നുളളു. മററു ചിലത് ഇവയെക്കാളും ഏതാണ്ടു ഗുണം കുറഞ്ഞവയാകയാൽ മൂന്നാംതരവുമാണ്. അധികവും സംഗീതസാഹിത്യങ്ങളെപ്പററിയേടത്തോളം ഗുണങ്ങൾ താരതമ്യപ്പെടുത്തുവാൻ തരമില്ലാത്തവിധം അത്ര താണസ്ഥിതിയിലുമായിട്ടാണിരിക്കുന്നത്.

൧൭. തുളളലുകൾ.


മലയാളത്തിലെ ഫലിതപ്രധാനമായ സാഹിത്യങ്ങളിൽ ഈ പ്രസ്ഥാനമാണ് എല്ലാററിലും മുന്നിട്ടു നിൽക്കുന്നത്. തീരെ വിദ്യാഭ്യാസമില്ലാത്തവർക്കുകൂടി കേട്ടുമനസ്സിലാക്കി രസിക്കത്തക്കവിധം അത്ര ലളിതമായ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/138&oldid=151882" എന്ന താളിൽനിന്ന് ശേഖരിച്ചത്