ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൌരവമുള്ള ഒരു കഥാപാത്രവും നമ്പ്യാരുടെ അധീനത്തിൽപ്പെട്ടാൽ ഇടക്കിടക്കെങ്കിലും അയാളുടെ ഗൌരവമെല്ലാം പോയി ഒരു വിദൂഷകച്ഛായ വാക്കിലും പ്രവൃത്തിയും കൂടാതിരിക്കയില്ലെന്നു പറയാം. ഈ സ്വഭാവംനിമിത്തവും അദ്ധേഹത്തിന്റെ കവിതയ്ക്കുള്ളലാളിത്യം നിമിത്തവും ഒന്നും ഒളിച്ചു വയ്ക്കാതെ അങ്ങേ അറ്റംവരെ തുറന്നു പറയുക ഒന്നുള്ള മട്ടു നിമിത്തവും ഈ വക കവിതകൾക്കു കേവലം പാമരന്മാരുടെ ഇടയിൽപ്പോലും അസാധാരമമായ പ്രചാരം സിദ്ധിപ്പാൻ ഇടയായിട്ടുണ്ട്. എഴുത്തച്ഥന്റെ കൃതികൾ ഒഴിച്ചാൽ പിന്നെ മരറ്റാരുടെ കൃതികൾക്കും പൊതുജനങ്ങളിൽ ഇത്ര പ്രതാരം സിദ്ധിച്ചിട്ടുണ്ടോ എന്നു സംശയമാണ്. പക്ഷേ എഴുത്തച്ഛന്റെ കൃതികളെ ഭക്തിപൂർവകമായും നമ്പ്യാരുടെ കൃതികളെ വിനോദബഹുലവുമായും ആണ് പെരുമാറി വരുന്നത് എന്നൊരു ഭേദം മാത്രം ഉണ്ട്.നമ്പ്യാരുടെ തുള്ളലുകൾക്കു സാമാന്യമായുള്ള സ്വഭാവം മേൽപ്രകാരമാണെങ്കിലും അതിനിടയിൽ ചില സന്ദർഭങ്ങൾ ആശയപുഷ്ടിയോടുകൂടി പ്രൌഢന്മാരായ സഹൃദയന്മാരെ ക്കൂടി നല്ലവണ്ണം രസിപ്പിക്കത്തക്കവിധം ആ കവിവര്യൻ പ്രയോഗിച്ചിട്ടുള്ള ഭാഗങ്ങളും ഒട്ടും അപൂർമല്ല. കല്യാണസൌഗന്ധികത്തിലെ കദളീവനവർണ്ണനയും മറ്റും ഈ സംഗതിക്കുളള ഉത്തമദൃഷ്ടാന്തങ്ങളാണ്. ഈ വക തുള്ളലുകൾ ഓട്ടൻ, പറയൻ, ശീതങ്കൻ എന്നിങ്ങനെ മൂന്നു വകയായിട്ടാണുള്ളത്. ചൊല്ലുന്ന രീതിയുടേയുംതുള്ളക്കാരന്റെ വേഷത്തിന്റെയും ഭേദമാണ് ഈ വക ഭേദത്തിനടിസ്ഥാനമായിട്ടുള്ളതും. ഈ മൂന്നു വക

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/141&oldid=151739" എന്ന താളിൽനിന്ന് ശേഖരിച്ചത്