ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

139 യിലുമായി നമ്പ്യാർ തന്നെ നാല്പതോളം തുള്ളൽക്കഥകൾ നിർമ്മിച്ചിട്ടുണ്ട്.അതിനെത്തുടർന്നുകൊണ്ടു പിന്നെയും പല കവികളും ആ രീതിയിൽ അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ട്.എന്നാൽ എഴുത്തച്ഛന്റെ കിളിപ്പാട്ടുകളോടെന്നതുപോലെ നമ്പ്യാരുടെ തുള്ളലുകളോടും കിടപിടിക്കത്തക്കതായ ഗ്രന്ഥങ്ങൾ അവയിൽ ഇല്ലെന്നുതന്നെ പറയാം.പൂന്തോട്ടത്തു നമ്പൂതിരിയടെ കാലകേയവധം തുള്ളൽ മുതലായി ദുർല്ലഭം ചിലതുമാത്രം ഏകദേശം നമ്പ്യാരുടെ കൃതികളോടു അടുത്ത മട്ടായിട്ടുണ്ടെന്നേയുള്ളൂ.ഭഷാസാഹിത്യത്തിൽ കിളിപ്പാട്ടു കഴിഞ്ഞാൽ പിന്നെ അധികം യോജിക്കുന്ന പ്രസ്ഥാനം തുള്ളലാണെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.അതിന്റെ ആദികർത്താവായ കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം ഇപ്പോഴത്തെ തെക്കേ മലയാളത്തിൽ 'ലക്കിടി' തീവണ്ടി സ്റ്റേഷനിൽനിന്ന് ഏകദേശം ഒരു നാഴികയോളം വടക്കുള്ള കിള്ളിക്കുറുശ്ശിമംഗലമാണ്.കൊല്ലവർഷം പത്താം ശതകത്തിന്റെ ആരംഭത്തിലാണ് ആ മഹാകവിയുടെ ജനനം.സാംസ്താരികമായി അദ്ദേഹത്തിനു ഇട്ടിട്ടുള്ള പേർ കൃഷ്ണൻ എന്നായിരുന്നു.കുഞ്ചൻ എന്നുള്ളത് ഓമനപ്പേരാണ്.അദ്ദേഹം ബാല്യകാലത്ത് ഇപ്പോഴത്തെ തിരുവിതാംകൂറിൽ ഉള്ള കിടങ്ങൂർ എന്ന പ്രദേശത്ത് പിത‍ൃഗ‍ൃഹത്തിലും യൌവനകാലത്ത് അധികവും അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി അവിടേയും അതിന്നുശേഷംതിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെയും രാമവർമ്മമഹാരാജാവിന്റെയും ആശ്രിതനായി തിരുവനന്തപുരത്തും താമസിച്ചിട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/142&oldid=150906" എന്ന താളിൽനിന്ന് ശേഖരിച്ചത്