ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
140


ണ്ട്.സംസ്കൃതത്തിൽ വലിയ പണ്ഡിതനും സംസ്കൃതത്തിലും പ്രാകൃതഭാഷയിലും പല ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ള കവിയുമായ രാമൻ നമ്പ്യാർ എന്നു പേരായ ഒരു ഭാഗിനേയനും ഇദ്ദേഹത്തിന്റെകൂടെ തിരുവനന്തപുരത്ത് താമസിച്ചിരുന്നതായിക്കാണുന്നുണ്ട്.കുഞ്ചൻ നമ്പ്യാരുടെ ചരമം കൊല്ലം ൯൫൬ മിഥുനമാസത്തിൽ കൃഷ്ണപക്ഷചതുർത്ഥിയും ചതയവും ചേർന്ന ദിവസമാണെന്ന് ആ കവിയെപ്പറ്റിയുള്ള ഒരു ചരമ ശ്ളോകത്തിൽനിന്നു തെളിയുന്നതാണ്.ഇദ്ദേഹത്തിന്റെ കുടുംബപരമ്പര ഇപ്പോഴും മേൽപ്പറഞ്ഞ കിള്ളിക്കുറുശ്ശിമംഗലത്തുണ്ട്.

൧൮. പലവക പാട്ടുകൾ

ഈ എനത്തിൽ‌പ്പെട്ടതായി എത്രയോ അസംഖ്യം കൃതികൾ മലയാളത്തിൽ ഉണ്ട്.ഈശ്വരസ്തുതിപരങ്ങളായും വിനോദപരങ്ങളായും ഉള്ള ചെറിയ പാട്ടുകൾ ആദികാലം മുതൽക്കേ ഉണ്ടായിട്ടുള്ളതാണ്.ആ വക പാട്ടുകൾ തന്നെ ബ്രാഹ്മണിപ്പാട്ട്, സർപ്പപ്പാട്ട്, ഭദ്രകാളിപ്പാട്ട്, അയ്യപ്പൻ പാട്ട് എന്നീവക തുടങ്ങി എണ്ണിയാലൊടുങ്ങാത്തവിധമുണ്ട്.അതിന്നും പുറമേ പിൽക്കാലത്തുണ്ടായവയായി കുറത്തിപ്പാട്ടുകൾ തിരുവാതിരപ്പാട്ടുകൾ,കൈക്കൊട്ടിക്കളിപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ,വടക്കൻപാട്ടുകൾ,മണ്ണാർപാട്ടുകൾ, പുള്ളുവൻപാട്ടുകൾ,അമ്മാനപ്പാട്ടുകൾ,പാനകൾ അങ്ങനെ പലതരത്തിലുമായിട്ടും അനവധി ഉണ്ട്.ഈ വകയിൽ ചേർന്നിട്ടുള്ള ഖണ്ഡകൃതികൾ ഇപ്പോൾ എത്രയണ്ടെന്നു കണ്ടുപിടിപ്പാൻ തന്നെ മലയാളം മുഴുവനും ഒരു പരിശോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/143&oldid=151884" എന്ന താളിൽനിന്ന് ശേഖരിച്ചത്