ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധന നടത്തിയാലേ സാധിക്കുകയുള്ളൂ. െന്തുകണ്ടന്നാൽ, ഓരോരോ പ്രത്യേക ദിക്കുകളിൽ മാത്രം നടപ്പുള്ളതും മറ്റു പ്രദേശങ്ങളിൽ ഇല്ലാത്തതുമായിത്തന്നെ പലതരം പാട്ടുകളും ഉണ്ട്. ഇവയിൽ ചിലത് താണതരം സംഭാഷണഭാഷയിൽ നിർമ്മിച്ചിട്ടുള്ളവയും അപശബ്ദങ്ങൾ ധാരാളം പ്രയോഗിച്ചിട്ടുള്ളവയായിട്ടാണിരിക്കുന്നത്. മാവാരതംപാട്ട്, പുള്ളുവൻപാട്ട് മുതലായവ ഇതിന്നുദാഹരണങ്ങളാണ്. എന്നാൽ ആ വകയിൽ കവിതാദേവിയുടെ പ്രകാശം പ്രകാശിക്കുന്നതായി പലതുമുണ്ടന്നു കാണവുന്നതുമാണ്. പണ്ടുണ്ടായിരുന്ന ചില യുദ്ധവീരന്മാരുടെ പരാക്രമങ്ങൾ വർണ്ണിക്കുന്ന വടക്കൻ പാട്ടുകളിൽക്കാണുന്ന ചില വർണ്ണനകൾ, മനോധർമ്മങ്ങൾ മുതലായവ അതിനുത്തമോദാഹരണങ്ങളാണ്. അവയിലെ 'കുന്നത്തു വച്ച വിളക്കുപോലെ' എന്നീവക ഉപമകളും 'മുടികോണ്ടു വെൺചമരി വീയിക്കൊണ്ടും' ' കാൽകൊണ്ടങ്ങേർതാളം ചവിട്ടിക്കൊണ്ടും' എന്നീമാതിരി വർ​ണ്ണനകളും ഏതു സഹൃദയന്റെ ഹൃദയത്തെയും ലയിപ്പിക്കുന്നതാണ്. ഇങ്ങനെ അപശബ്ദങ്ങളും മറ്റുമുള്ള പലതുമുണ്ടെങ്കിലും ഉൽകൃഷ്ടഭാഷയിൽ സാഹിത്യഗുണം തികഞ്ഞു നിർമ്മിച്ചിട്ടുള്ള കൃതികളും ധാരാളം ഉണ്ട്. പൂന്താനത്തു നമ്പൂതിരിയുടെ ജ്ഞാനപ്പാനയോടും മേപ്പത്തൂർ ഭട്ടതിരിയുടെ സന്താനഗോപാലം പാനയോടും രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിനോടും മറ്റും കിട നിൽക്കത്തക്ക ഉത്തമകൃതികൾ വളരെ ദുർല്ലഭമായിട്ടേ ഏതൊരു ഭാഷയിലും ഉണ്ടാകയുള്ളൂ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/144&oldid=151746" എന്ന താളിൽനിന്ന് ശേഖരിച്ചത്