ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
143


ദൃഗ്ഗണിതം എന്ന രീതിയും മറ്റും കണ്ടു പടിച്ചിട്ടുള്ളതും മലയാളികളാണ്. ആവക ഗണിതവിഷയങ്ങളിലും മറ്റുമു‍ള്ള ഗ്ര‍ന്ഥങ്ങളു‌ം 'യുക്തിഭാഷ'മുതലായി മറ്റും പല ഗ്രന്ഥങ്ങളും ജ്യോതി‍‍‍‍‍ശാസ്ത്രത്തെപ്പറ്റീയും മലയാളത്തിൽ ഉണ്ടാകാനിടയായിട്ടുണ്ട്. മതവിഷയത്തെസ്സംബന്ധിച്ചാകട്ടെ ബ്രാഹ്മണർ മുതൽ നായൻമാരുൾപ്പടെയുള്ള ഓരോരോ ജാതിക്കാർക്കും അവരവരുടെ മതകർമ്മങ്ങളെ വിവരിക്കുന്ന ചടങ്ങുകൾ,യാഗം,അഗ്നി മുതലായ വൈദികകർമ്മക്രിയകൾ മലയാളഭാഷയിൽ വിവരിക്കുന്ന യാഗഭാഷ, അഗ്നിഭാഷ മുതലായ ഗ്രന്ഥങ്ങൾ;പ്രായശ്ചിത്താദി വിഷയങ്ങൾ പ്രതിപാദിക്കുന്ന പലതരം ആ‍ശൌചഗ്രന്ഥങ്ങ‍ൾ;ഇങ്ങിനെ തുടങ്ങി എത്രയോ അനവധി വലിയ ഗ്രന്ഥങ്ങൾതന്നെയുണ്ട്. ഇവക്കു പുറമേ മേൽപറഞ്ഞ വൈദ്യം മുതലായ വി‍‍ഷയങ്ങളിലും മതവിഷയങ്ങളിലും ഉള്ള സംസ്ക‍ൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളുടെ രൂപത്തിലും അനേകം ഗദ്യഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ മിക്കതും എന്നല്ല മുഴുവനും തന്നെ സംഭാഷണഭാഷയോട് അടുത്ത രീതിയിലാണ് നിർമ്മിച്ചിട്ടുള്ളതും . കേവലം സാഹിത്യമാത്രമായി നിർമ്മിച്ചിട്ടുള്ള അംഗുലിയാങ്കംതമിൾ, നാഗാനന്ദംതമിൾ, അഭിമന്യവധം മുതലായ

ചിലതിലാകട്ടേ സംസ്കൃതത്തിലെ കാദംബരി മുതലായ ഗ്രന്ഥങ്ങളിലെ രീതി അനുസരിച്ച് വ​ലിയ ദീർഘസമാസങ്ങളും മറ്റും ചേർത്ത് വാക്യങ്ങൾനീട്ടി വലുതാക്കി കോണ്ടുപോയിട്ടുള്ള 'ഉൽക്കലിക' എന്ന ഗദ്യരീതിയാണ് സ്വീകരീച്ചിട്ടുള്ളത്. ആവക ക‍ൃത്രിമരീതിയിലുള്ള ഗ്രന്ഥങ്ങൾ എണ്ണത്തിൽ വളരെയൊന്നും ഉണ്ടാകാനും ഇടവന്നിട്ടില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/146&oldid=151887" എന്ന താളിൽനിന്ന് ശേഖരിച്ചത്