ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
146


ച്ചാൽ, 'ആ മത്തഗജം "കത്തുംകോപേന പാപ്പാനൊടുപടപൊരുതിത്തട്ടിയിട്ടിട്ടു ചാടിക്കുത്താനെത്തുന്ന" അവസരത്തിൽ അവിടെ കൂടിയിരുന്ന സകലജനങ്ങളും പേടിച്ചോടിത്തുടങ്ങി' എന്നുള്ള മാതിരിയിൽ കാനുന്ന വകയാണ് വൃത്തഗന്ധിഗദ്യമെന്നു ചുരുക്കം. ഒന്നുരണ്ടിലധികമായാൽ ഈ രീതിയെപ്പോലെ മുഷിപ്പിക്കാൻ മതിയായി മറ്റൊന്നുമില്ലെന്നും പറയാവുന്നതാണ്. ഇടക്കിടക്ക് ധാരാളം പദ്യങ്ങൾ ഉദ്ധരിച്ചുചേർത്ത് ആ പദ്യങ്ങളെ തമ്മിൽ യോജിപ്പിക്കാൻ വേണ്ടി ഗദ്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്ന രീതിക്കാണ് പദ്യബന്ധമെന്നു പറയാവുന്നത്. ഇടയ്ക്കിടയ്ക്ക് ധാരാളം പദ്യങ്ങൾ ഉദ്ധരിച്ച് ചേർത്ത് ആ പദ്യങ്ങളെ തമ്മിൽ യോജിപ്പിക്കാൻ വേണ്ടി ഗദ്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്ന രീതിക്കാണ് പദ്യബന്ധമെന്ന് പറയാവുന്നത്. വിദൂഷകന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ഇതിന്ന് 'സാഹിത്യപ്പിട്ട്' എന്നു പേർ പറയാം. ഉലക്കപ്പിട്ട് എന്ന പലഹാരം ഉണ്ടാക്കുന്നതിന് അരിപ്പൊടിയും തേങ്ങചിരകിയതും ഒന്നിനു മീതെ ഒന്നായി ക്രമത്തിൽ കുറേശ്ശ ഇട്ടു വരുന്നതുപോലെയാണ്ഈ ഗദ്യരീതിയിലും ഗദ്യങ്ങളും പദ്യങ്ങളും ചേർത്തു വരുനനന്നതെന്നു സ്പഷ്ടമാണല്ലോ. വയറു വേഗം നിറക്കാൻ ആ ഭക്ഷ്യപദാർത്ഥമെന്നപോലെ ഗദ്യം വേഗത്തിൽ വലുതാക്കിത്തീർക്കാൻ ഈ രീതിയും ഉപയോഗപ്പെടുന്നതുമാണ്. സംഭാഷണഭാഷയോട് ഏറ്റവും അടുത്തരീതിയിൽ ചെറിയ വാക്യങ്ങളായി നിർമ്മിച്ചിട്ടുള്ള ഗദ്യമാണ് ചൂർണ്ണിക എന്നവർഗ്ഗം. അർത്ഥപുഷ്ടിയും ആശയഗാംഭീര്യവും വരുത്തുവാൻ ഈ രീതിയെപ്പോലെ മറ്റൊന്നിനും സാധിക്കുന്നതല്ല. അതിനുള്ള കാരണം ഗദ്യത്തിന്റെ സ്വാഭാവികമായ രീതി ഇതാണെന്നുള്ളതുതന്നെയുമാണ്. പക്ഷെ, പ്രഥമദൃഷ്ടിയിൽ തോന്നിയേക്കാവു

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/149&oldid=151890" എന്ന താളിൽനിന്ന് ശേഖരിച്ചത്