ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17

യതുകൊണ്ടു മാത്രവും ആൎയ്യഭാഷക്കാൎക്ക് ആ ശബ്ദം പ്രയോഗത്തിൽ വരുത്തുവാൻ തക്ക സ്ഥിതിയിലായിക്കഴി‍‍‍‍‍ഞ്ഞിട്ടില്ല. അതുകൊണ്ട് 'ള'കാരാന്തമാക്കി എടുത്ത തമിൾ ശബ്ദത്തെ ഒടുവിൽ ഒരു അകാരവും കുൂട്ടിച്ചേർത്ത്' ള' കാരാതന്തമാക്കി എടുത്ത തമിൾ ശബ്ദത്തെ ഒടൂവിൽ ഒരു അകാരവ‌ൂം കുൂട്ടിച്ചേൎത്ത് 'തമിള' എന്നിങ്ങനെ അകാരാന്തമാക്കി പ്രയോഗാർഹമായ രൂപം ഉണ്ടാക്കിത്തീൎക്കേണ്ടതും ആ ഭാഷക്കാൎക്ക് അത്യാവശ്യം തന്നെയാണ്. ഈ യുക്തിപ്രകാരം തന്നെയാണ് ക, ട, ത, പ, സ എന്നീ വക വൎണ്ണങ്ങളിൽ അവസാനിക്കുന്ന ശബ്ദരൂപം ദ്രമിഡഭാഷക്കാൎക്കില്ലാത്തതിനാൽ ആ വൎണ്ണങ്ങളിൽ അവസാനിക്കുന്ന വാൿ, ‌ദ്വിട്, മഹൽ, കകുുപ്, തപസ്, മുതലായ ആൎയ്യഭാഷാശബ്ദങ്ങളെ ഒടുവിൽ ഒരു സംവൃതസ്വരം ചേർത്തും പ്രയോഗാർഹമാക്കിത്തീൎക്കാൻ വേണ്ട മറ്റു മാറ്റങ്ങൾ വരുത്തിയും വാക്ക്, ദ്വിട്ട്, മഹത്തു്, കകുപ്പ്, തപസ്സ് എന്നെല്ലാമുള്ള മാതിരിയിലാക്കി ദ്രമിഡഭാഷക്കാരായ നമ്മൾ സ്വീകരിച്ചുവരുന്നതും. ഇങ്ങനെ തമിൾ ശബ്ദത്തെ ആൎയ്യഭാഷയിലേക്ക് എടുക്കുമ്പോൾ 'തമിള' എന്നതുവരെയുള്ള മാറ്റം വരുത്തേണ്ടത് ആ ഭാഷക്കാൎക്ക് അത്യാവശ്യമായിട്ടുള്ളതാണെന്നായല്ലോ. തമിള ശബ്ദം ദമിള ശബ്ദമായിത്തീൎന്നത് ഖരാക്ഷരമായ തകാരത്തെ ലഘുപ്പെടുത്തി ഉച്ചരിക്കുമ്പോൾ ആ ഖരത്തിന്റെ മൃദ്വക്ഷരമായ ദകാരമായിമാറ്റുന്ന സമ്പ്രദായമനുസരിച്ചു സംസ്കൃതത്തിൽ മഹത്, മഹദ്, ജഗത്, ജഗദ് എന്നീവക ഈരണ്ടു ശബ്ദരുപങ്ങളുണ്ടായതുപോലെ കാലക്രമത്തിൽ വന്നു കൂടിയ ഉച്ചാരണഭേദം വഴിക്കാ

3
 
"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/20&oldid=175419" എന്ന താളിൽനിന്ന് ശേഖരിച്ചത്