ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18

യിരിക്കണം. തെലുങ്കുഭാഷയിൽ ഖരാക്ഷരങ്ങളായ ക,ച,ട,ത,പ,ങ്ങൾക്കു പകരം പലേടത്തും മൃദ്വക്ഷരങ്ങളായ ഗ,ജ,ഡ,ദ,ബങ്ങൾ വികല്പമായി പ്രയോഗിക്കാമെന്ന നില വന്നിട്ടുള്ളതും അതിനാൽ "രാമുഡുഗരുണാഭിരാമുഡു" എന്നീവക പ്രയോഗങ്ങൾ സുലഭങ്ങളായിത്തീൎന്നതും എല്ലാം ഈ ന്യായമനുസരിച്ചാണെന്നു കാണുന്നതുമുണ്ട്. അതിനാൽ തെലുങ്കുഭാഷ വഴിയായിട്ടാണ് തമിൾ പദം ആൎയ്യഭാഷയിലേക്കു പോയതെന്നു കരുതുന്നതു ദേശസ്ഥിതി അനുസരിച്ചു നോക്കുമ്പോൾ നല്ലവണ്ണം യുക്തിയുക്തവും ആ പക്ഷത്തിൽ തകാരം ദകാരമായി മാറിയത് ആ മാൎഗ്ഗമദ്ധ്യത്തിൽ വെച്ചാണെന്നു വരുന്നതു വളരെ സംഗതവുമായിരിക്കുന്നുണ്ടല്ലോ. ദമിള ശബ്ദം പിന്നെ ദമിഡശബ്ദമായിത്തീൎന്നതാകട്ടെ ആൎയ്യഭാഷയിലെ ഋഗ്വേദം മുതലായ അതിപ്രാചീനഗ്രന്ഥങ്ങളിൽ 'ഇളേ' എന്നും 'ജള' എന്നും മറ്റും കാണുന്ന ശബ്ദങ്ങളിലെ ളകാരത്തിന്റെ സ്ഥാനത്ത് പിൽക്കാലത്തുണ്ടായ സംസ്കൃതഗ്രന്ഥങ്ങളിൽ ഡകാരമായി 'ഈഡേ' 'ജഡ' എന്നെല്ലാമായിത്തീൎന്ന രീതി അനുസരിച്ചാണ് . എന്നുവച്ചാൽ ആൎയ്യഭാഷയിൽ ആദികാലത്ത് ളകാരമായിരുന്നതു പലതും പിൽക്കാലത്ത് ഡകാരമായി മാറിയ കൂട്ടത്തിൽ ആ 'ദമിള'ശബ്ദവും ഉൾപ്പെട്ടതുകൊണ്ടാണെന്നൎത്ഥം. അങ്ങനെയുണ്ടായ ളകാരഡകാരങ്ങളുടെ മാറ്റം കാരണം "ഡ, ള,ങ്ങൾക്കു ഭേദമില്ല. രണ്ടും ഒന്നാണ് " എന്നൊരു നിയമവും ആൎയ്യഭാഷയിൽ സ്വീകരിപ്പാനിടയായിട്ടുണ്ട്. പിന്നെ ദമിഡശബ്ദം ദ്രമിഡമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/21&oldid=201975" എന്ന താളിൽനിന്ന് ശേഖരിച്ചത്