ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
19

യത് രണ്ടു മൃദ്വക്ഷരങ്ങൾ അടുത്തടുത്തുച്ചരിക്കുമ്പോളുണ്ടാകുന്ന അസൌകൎയ്യവും സ്വതെ കൂട്ടക്ഷരങ്ങൾ നിറഞ്ഞിട്ടുള്ള സംസ്കൃതഭാഷക്കു കൂട്ടക്ഷരങ്ങൾ ഉണ്ടാക്കുവാൻ സ്വഭാവസിദ്ധമായിട്ടു തന്നെയുള്ള വാസനാഭേദവും നിമിത്തമായിരിക്കണം. അല്ലെങ്കിൽ മതിരാശി, തിരുവനന്തപുരം, കൊല്ലം മുതലായ വാക്കുകൾ മഡ്രാസ്, ട്രിവൺഡ്രം, ക്വയിലോൺ എന്നെല്ലാമാക്കി ആംഗളഭാഷയിലേക്കെടുത്തതുപോലെ ദമിഡശബ്ദത്തെ ദ്രമിഡ എന്നും കൂടിമാറ്റിഎടുത്ത് പെരുമാറിയാലേ സംസ്കൃതഭാ‍‍ഷയുടെ നിലക്കു യോജിപ്പു മതിയാകയുള്ളൂ എന്നുകരുതി മനഃപൂൎവ്വം ചെയ്തിട്ടുള്ളതായിരിക്കണം. വളരെ പ്രാചീനമല്ലാത്ത സംസ്കൃതഗ്രന്ഥങ്ങളിൽപ്പോലും 'ദ്രമിഡ' എന്നായിരുന്ന ശബ്ദം വളരെ അടുത്ത കാലത്താണ് ദ്രവി‍‍‍‍‍ഡശബ്ദമായി മാറീട്ടുള്ളത്. ആ മാറ്റം സംസ്കൃതം പഠിച്ചിട്ടുള്ള ദ്രമിഡഭാഷക്കാർ വഴിക്കും ദ്രമിഡഭാഷക്കാൎക്ക് മകാരത്തെ അതിനെക്കാൾ കുറേക്കൂടി ശിഥിലോച്ചാരണമായ വകാരമാക്കാനുള്ള വാസനയനുസരിച്ചുമാണ് വന്നുകൂടീട്ടുള്ളതും. പിന്നെ ആ ദ്രമിഡശബ്ദത്തെ 'തിരവിടം' എന്നാക്കി ചെന്തമിൾഭാഷയായ ഇപ്പോഴത്തെ തമിൾഭാഷയിലേക്കു വീണ്ടും എടുത്തിരിക്കുന്നതാകട്ടെ അന്യൻ കടം വാങ്ങി കയ്‌വശപ്പെട്ടത്തി ചില രൂപമാറ്റങ്ങളും ചെയ്തു പെരുമാറുന്ന സ്വന്തം മുതലാണ് അത് എന്നുള്ള സംഗതി അറിയാതെ പറ്റിപ്പോയിട്ടുള്ളതുമാണ്.

 ഇത്രയും കൊണ്ടു തമിൾ എന്നത് ഇക്കാലത്തെ ദ്രമിഡവൎഗ്ഗഭാഷകൾക്കെല്ലാം അടിസ്ഥാനമായിട്ടുണ്ടായ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/22&oldid=201976" എന്ന താളിൽനിന്ന് ശേഖരിച്ചത്