രുന്ന മൂലദ്രമിഡഭാഷക്കുള്ള പേരായിരുന്നു എന്നും ആ മൂലഭാഷയുടെ ഒരു ശാഖ മാത്രമായ ചോളപാണ്ഡ്യദേശഭാഷയെ ഇക്കാലത്ത് തമിൾശബ്ദം കൊണ്ടു നിർദ്ദേശിച്ചുവരുന്നത് യദുവംശത്തിൽച്ചേൎന്ന ശ്രീകൃഷ്ണൻ മുതലായ ഓരോരുത്തൎക്കും പ്രത്യേകം 'യാദവൻ' എന്നു പറഞ്ഞുവരുന്നതുപോലെ സാമാന്യാൎത്ഥകമായ ശബ്ദത്തെ വിശേഷാൎത്ഥത്തിൽ പ്രയോഗിച്ചുവരാറുള്ളതനുസരിച്ചാണെന്നും സിദ്ധമായല്ലൊ. മൂലദ്രമിഡഭാഷയായ ആ മുത്തമിഴിന് ദേശഭേദമനുസരിച്ചു സംഭാഷണത്തിലും മറ്റും അല്പാല്പമായ വ്യത്യാസം വന്നുകൂടി വളരെക്കാലംകൊണ്ടു പല ശാഖകളും ഉണ്ടായിത്തീരാനിടവന്നിട്ടുണ്ട്.
൩. ഒരു ഭാഷ പലതായിപ്പിരിയുന്ന വഴികൾ.
ഓരോരോ മൂല ഭാഷകൾ കാലക്രമത്തിൽ മേൽപ്പറഞ്ഞ പ്രകാരം പല ശാഖകളായിപ്പിരിയുന്നതിനുള്ള പ്രധാന കാരണങ്ങളാകട്ടെ ജനവാസത്തിനു സൌകൎയ്യമില്ലാത്ത വലിയ മലകൾകൊണ്ടൊ മരുഭൂമികൊണ്ടൊ നടുവിൽ ഒരു വിഭിന്ന ജനസമുദായം വന്നുകൂടി സ്ഥിരവാസം ചെയ്തതുകൊണ്ടോ മറ്റൊ പരസ്പരം വേർതിരിഞ്ഞിരിക്കുന്ന ദേശങ്ങളിൽ വേറെ വേറെ രാജാക്കന്മാരായിത്തീൎന്ന് അതേ നിലയിൽത്തന്നെ കുറെക്കാലം കഴിഞ്ഞുകൂടുക, അങ്ങനെ തിരിഞ്ഞിട്ടുള്ള പ്രത്യേക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.