ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
21

ദേശങ്ങളിൽ മറ്റു ചില ഭാഷകളുടെ സംസൎഗ്ഗം ഉണ്ടായിത്തീരുക, അങ്ങനെ ഓരോ പ്രദേ​​ശത്തും സംസൎഗ്ഗമുണ്ടാകുുന്ന അന്യഭാഷകൾതന്നെ വിഭിന്നങ്ങളായിരിക്കുക, സംസൎഗ്ഗമുണ്ടാകുന്ന അന്യഭാഷ ഒന്നാണെങ്കിൽത്തന്നെയും ആ സംസൎഗ്ഗത്തുിന്ന് ഓരോ പ്രദേശങ്ങളിൽ ഏറ്റക്കുറവുണ്ടായിത്തീരുക മുതലായവയാണ്. ഒരു സ്വദേശീയ രാജാവിന്റെ ഭരണത്തിൻകീഴിൽത്തന്നെ ഇരിക്കുന്നേടത്തോളം കാലം മേൽക്കാണിച്ചപ്രകാരം ചില പ്രദേശങ്ങൾ വേർതിരിഞ്ഞിരുന്നാലും രാജ്യഭരണസമ്പ്രദായത്തിന്റെ ഐക്യവും അതിന്നുള്ള ചട്ടങ്ങളുടേയും എഴുത്തുകുത്തുകളുടേയും ഭാഷാരീതിക്കുള്ള ഐക്യവും ഒരേ രാജാവിന്റെ കീഴിൽത്തന്നെ കഴിഞ്ഞുകൂടുന്ന ജനങ്ങൾ തമ്മിൽ ഉണ്ടാകുന്ന ഏകയോഗക്ഷേമബന്ധത്തിന്റെ ആധിക്യവും ആ വഴിക്ക് ദേശംകൊണ്ട് അല്പാല്പം അകന്നിരുക്കുന്നവർ തമ്മിൽപ്പോലും വന്നുകൂടുന്ന പെരുമാറ്റത്തിന്റെ ആധിക്യവും നിമിത്തം അങ്ങിനെയുള്ള കാലം കുറെ അധികം ഉണ്ടായാൽപ്പോലും ആ രാജ്യത്തിലെ ഭാഷക്ക് ആകപ്പാടെ വലിയഭേദം ഒന്നും ഉണ്ടാകുന്നതല്ല. സംഭാഷണഭാഷയിൽമാത്രം ഒാരോരോ ദൂരദേശങ്ങളിൽ ഇപ്പോൾ മലയാളഭാഷക്കുള്ളതുപോലെ അല്പാല്പമായി ചിലവാക്കുകൾക്കു ദേശ്യഭേദമുണ്ടായിരിക്കാമെന്നുമാത്രമേ ഉള്ളൂ. നേരെ മറിച്ച്, വലിയ വൎഗ്ഗഭേദമില്ലാതെ മിക്കതും ഒരേ വൎഗ്ഗത്തിൽച്ചേൎന്നവയാണെന്നു പറയാവുന്ന വിഭിന്നഭാ‍ഷകൾ സംസാരിച്ചുവരുന്ന ജനങ്ങൾപോ‌ലും കാലക്രമത്തിൽ ഒരേ രാജാവിന്റെ ഭരണത്തിൻകീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/24&oldid=202105" എന്ന താളിൽനിന്ന് ശേഖരിച്ചത്