ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
23


കാലങ്ങളിൽ ദ്രമിഡദേശങ്ങളെല്ലാം ഒരേ ഭരണത്തിൽ കീഴിലായിരുന്നുവെന്നും ഊഹിക്കേണ്ടതായിട്ടാണിരിക്കുന്നത്. അങ്ങനെയല്ലാത്ത പക്ഷം ദ്രമിഡശാഖാഭാഷകൾക്കു കാണുന്ന സാജാത്യത്തിന്നു യാതൊരുവിധത്തിലും ഉപപത്തി കിട്ടുവാൻ നിവൃത്തിയുള്ളതല്ല. അതോടുകൂടിത്തന്നെ കാലക്രമത്തിൽ ദ്രമിഡദേശങ്ങൾ ഒാരോരോ പ്രത്യേകരാജാക്കന്മാരുടെ ഭരണത്തിൻകീഴിലായിത്തീൎന്ന് പലരാജ്യങ്ങളായിപ്പിരി‍‍ഞ്ഞതിനുശേഷമാണ് ആ മൂലഭാഷയും പലശാഖകളായിപ്പിരിഞ്ഞതെന്നും ഊഹിക്കാവുന്നതാണ്. അതിൽ ആന്ധ്രം, ചോ‍ളം, പാണ്ഡ്യം, കേരളം, കൎണ്ണാടകം എന്നിങ്ങനെ ദ്രമിഡ ഭൂഭാഗം അ‍ഞ്ചു രാജ്യങ്ങളായി അഞ്ചു രാജാക്കന്മാരുടെ കീഴിൽ വളരെക്കാലം കഴിഞ്ഞിട്ടുണ്ടെന്നുള്ളതിനു വേണ്ടടത്തോളം സ്പഷ്ടമായ തെളിവുകൾതന്നെയുണ്ട്. പല പഴയ ചെന്തമിൾഗ്രന്ഥങ്ങൾക്കും പുറമെ,


"തഥെെവാന്ധ്രാംശ്ചപുണ്ഡ്രാംശ്ച

ചോളാൻ പാണ്ഡ്യാംശ്ച കേരളാൻ"
"പാണ്ഡ്യാംശ്ച ദ്രമിഡാംശ്ചെെവ
സഹിതാംചോളകേരളൈഃ"

എന്നിങ്ങനെ പ്രതിപാദിച്ചിട്ടുള്ള വാത്മീകിരാമായണം മഹാഭാരതം മുതലായ പ്രാചീനസംസ്കൃതഗ്രന്ഥങ്ങളും ആവക തെളിവുകളിൽ പ്പെ‍ട്ടവയാണ്. ഏതുകാലം മുതല്ക്കാണ് ദ്രമിഡദേശങ്ങൾ അപ്രകാരം പല രാജ്യങ്ങളായിപ്പിരി‍ഞ്ഞതെന്നുള്ളതിലേക്ക് അത്രത്തോളം പ്രബലങ്ങളായ തെളിവുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെങ്കി

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/26&oldid=202163" എന്ന താളിൽനിന്ന് ശേഖരിച്ചത്