ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25

ഡദേശങ്ങളിലും ഓരോ രാജാക്കന്മാർ ഉണ്ടായിത്തീൎന്നുവെന്നു കരുതാവുന്നതാണ്. ഈ ഊഹം ശരിയാണെങ്കിൽ ആദിചേരരാജാക്കന്മാരുടെ കുുലകൂടസ്ഥനാണെന്നു കാണുന്ന മഹാബലിയുടെ കാലം മുതല്ക്കാണ് മൂലദ്രമിഡഭാഷ ഓരോ ശാഖകളായി പിരിഞ്ഞു തുടങ്ങിയതെന്നു കേവലം ഒരു സാമാന്യാവധിയുടെനിലയിൽ മാത്രം നിശ്ചയിക്കാവുന്നതുമാണ്.

എന്നാൽ ചോളപാണ്ഡ്യരാജ്യങ്ങളെപ്പറ്റിയേടത്തോളം അവ തമ്മിൽ വലിയ പൎവ്വതനിരകൊണ്ടോ മറ്റൊ വേർതിരിഞ്ഞിരിക്കുക മുതലായ ഭൂസ്ഥിതിവിശേഷം കൊണ്ടുണ്ടാകുന്ന പ്രധാനകാരണമില്ലാത്തതു നിമിത്തം ആ രാജ്യങ്ങളിലെ ഭാഷക്ക് ഓരോ പ്രദേശങ്ങളിൽ ദേശ്യഭേദം കുറെ വന്നുകൂടി എന്നല്ലാതെ ഒന്നിനൊന്നു വേർതിരിഞ്ഞു നിൽക്കത്തക്ക ഭേദം സിദ്ധിക്കുവാനിടയായില്ല. ഏകദേശം ഒരേ ശാഖാഭാഷയുടെ നിലയിൽത്തന്നെയാണ് അത് കാലക്രമത്തിൽ മാറി മാറിക്കൊണ്ടുവന്നത്. മലയപൎവ്വതനിരകൊണ്ട് മറ്റുദേശങ്ങളിൽനിന്നു തീരെ വേർതിരിഞ്ഞിരിക്കുന്ന മലയാളത്തിലേയും നീലഗിരിമുതലായ പൎവ്വതനിരകളാൽ മിക്കതും വേർതിരിഞ്ഞിരിക്കുന്ന കൎണ്ണാടകരാജ്യത്തിലെയും കിഴക്കെക്കടൽക്കരയിൽ ഏകദേശം വിന്ധ്യന്റെ കിഴക്കു ഭാഗംവരെ നീണ്ടുകിടക്കുന്ന തെലുങ്കുരാജ്യത്തിലെയും മൂലഭാഷയാകട്ടെ ഭൂസ്ഥിതിവിശേഷംകൊണ്ടും മറ്റു പല കാരണങ്ങൾകൊണ്ടും ഓരോരോ പ്രത്യേക ശാഖകളായിപ്പിരിഞ്ഞു. അപ്രകാരം പല ശാഖകളായിപ്പിരി

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/28&oldid=202314" എന്ന താളിൽനിന്ന് ശേഖരിച്ചത്