ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26

ഞ്ഞതിന്നുശേ‍ഷവും കുറെക്കാലത്തേക്ക് ആ ഒാരോഭാഷകൾക്കും സാമാന്യമായി തമിൾ എന്ന പേർ തന്നെയാണ് പറഞ്ഞിരുന്നതെന്ന സംഗതി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. തമിൾ എന്ന ആ പൊതുപ്പേർ അങ്ങനെ ഒാരോ ശാഖാഭാ‍ഷകൾക്കും ഉണ്ടായിരുന്നതുപേക്ഷിച്ച് തെലുങ്കനാട്ടുതമിൾ എന്ന വിശേഷനിർദ്ദേശത്തെതന്നെ ചുരുക്കി തെനുങ്ക് അല്ലെങ്കിൽ തെലുങ്ക് എന്ന ദേശനാമംകൊണ്ടു മാത്രമായി ഭാ‍ഷയേയും നിർദ്ദേശിച്ചുതുടങ്ങിയത് ആദ്യത്തിൽ ആന്ധ്രദേശക്കാരായിട്ടാണ് കാണുന്നത്. അതിൽപിന്നെ കരിനാട്ടു തമിൾപ്പദത്തെ ചുരുക്കി കൎണ്ണാടകമാക്കി ആ നാട്ടുകാരും, പിൽക്കാലത്ത് മലനാട്ടുതമിൾ അല്ലങ്കിൽ മലയാന്തിൾ എന്ന വിശേഷ നിർദ്ദേശത്തെ മലയാളമാക്കി, മലയാളികളും അവരവരുടെ ഭാഷകൾക്കുള്ള പ്രത്യേക നാമങ്ങളായി സ്വീകരിച്ച് വന്നു. ഇങ്ങനെയാണ് തമിൾ ശാഖകളായ ഈ മൂന്ന് ഭാഷകൾക്കും തെലുങ്ക്, കൎണ്ണാടകം, മലയാളം എന്ന പ്രത്യേക നാമങ്ങൾ ഉണ്ടായിത്തീൎന്നത്. തമിൾ എന്ന മൂലഭാഷയുടെ മറ്റു ശാഖകൾക്കെല്ലാെം അപ്രകാരം ഒാരോരോ പ്രത്യേകനാമങ്ങളുണ്ടായപ്പോൾ ചോളപാണ്ഡ്യരാജ്യങ്ങളിലെ പ്രത്യേക ശാഖക്ക് മൂലഭാഷയുടെ പേരായിരുന്ന തമിൾ എന്ന സാമാന്യനാമം തന്നെ മറ്റുശാഖകളിൾ നിന്ന് അതിനെ വേർതിരിച്ചുകാണിക്കുന്ന വിശേഷനാമമായി പൎയ്യവസിക്കുകയും ചെയ്തു. മറ്റുള്ള ശാഖകൾക്ക് ആ വക പത്യേകനാമങ്ങൾ വ്യവസ്ഥപ്പെട്ടു കഴിഞ്ഞിട്ടില്ലാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/29&oldid=202445" എന്ന താളിൽനിന്ന് ശേഖരിച്ചത്