ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27


മലനാട്ടുതമിൾ, കരിനാട്ടു തമിൾ, എന്ന മാതിരി സാമാന്യനാമം ചേൎത്തുംകൊണ്ടുതന്നെ അവ ഒരോന്നും നിർദ്ദേശിച്ചുവന്നിരുന്ന ഇടക്കാലത്താകട്ടെ, ചോള പാണ്ഡ്യശാഖയെ ചെന്തമിൾ എന്ന വിശേഷപ്പേരുകൊണ്ടുതന്നെയാണ് നിർദ്ദേശിച്ചു വന്നിരുന്നതെന്നുള്ളതിന്നു ധാരാളം തെളിവുകളുണ്ട്. അതുകൊണ്ട് ആ വഴിക്കു നോക്കുമ്പോഴും നാമൈകദേശം നാമമായിത്തീരുക എന്നന്യായമനുസരിച്ച് കരിനാടകത്തമിൾ, മലയാംതമിൾ, എന്നീവക പദങ്ങളിലെ അവസാനഭാഗം പോയി അല്പം ഒരു വ്യത്യാസവും വന്നു കൎണ്ണാടകം എന്നും മലയാളം എന്നും മാത്രമായിത്തീൎന്നതുപോലെ ചെന്തമിൾ എന്ന പദത്തിലെ ആദ്യഭാഗം പോയി തമിൾ എന്നുമാത്രമായിത്തീൎന്നതാണെന്നും, അങ്ങനെ ആ ശാഖക്കും മൂലഭാഷയുടെ പേർമാറി ഒരു വിശേഷപ്പേർ ഉണ്ടായതിന്നുശേഷം വീണ്ടും യാദൃച്ഛികമായി മൂലഭാഷയുടെ പേരിൽത്തന്നെ ആ വിശേഷപ്പേരും ചെന്നവസാനിച്ചതാണെന്നും യുക്തിയുക്തമായിക്കാണ്മാൻ കഴിയുന്നതുമാണ്.

൪. ഭാഷ മാറുന്നസമ്പ്രദായം.


മേൽ വിവരിച്ചപ്രകാരം ഒരു ഭാഷ പല ശാഖാഭാഷകളായി പിരിയത്തക്കവിധം ഓരോരോ മാറ്റങ്ങൾ വന്നു കൂടുന്നതാകട്ടെ കാലക്രമത്തിലും, ആ ഭാഷ സംസാരിക്കുന്ന ജനങ്ങിളിൽവെച്ച് വിദ്യാഭ്യാസംകൊണ്ടും

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/30&oldid=203257" എന്ന താളിൽനിന്ന് ശേഖരിച്ചത്