ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28


അധികാരപ്രാബല്യംകൊണ്ടും പ്രധാനന്മാരായിട്ടുള്ളവർ വഴിയായിട്ടുമാണ് പ്രായേണ സംഭവിക്കുന്നത്. അങ്ങനെ പ്രധാനന്മാരായിത്തീരുന്നവരുടെ വിദ്യാഭ്യാസം സ്വന്തം മാതൃഭാഷയിൽത്തന്നെ ആയിരിക്കുന്നേടത്തോളം കാലം ആ ഭാഷക്കും ഉളളിൽത്തട്ടത്തക്കവിധതത്തിലുളള ഭേദഗതികൾ അത്ര എളുപ്പത്തിലൊന്നും വന്നു ചേരുന്നതല്ല. അതാതു കാലത്തെ പരിഷ്കാരഗതിയനുസരിച്ച് ആവശ്യമായി വരുന്ന അപൂൎവ്വം ചില . വാക്കുകൾ മാത്രം നുതന സൃഷ്ടിയായിട്ടോ അടുത്ത മറുഭാഷയിൽനിന്നു തൽഭവരീതിയിലോ തൽസമരീതിയിലോ എടുത്തതായിട്ടോ വന്നു കൂടിയേക്കാമെന്നുമാത്രയുളളു. മാതൃഭാഷയിലല്ലാതെ മറ്റൊരു ഭാഷയിലാണ് പ്രധാനപ്പെട്ടവരുടെ വിദ്യാഭ്യാസം നടത്തിവരുന്നതെങ്കിൽ അവരുടെ മാതൃഭാഷാസംഭാഷണങ്ങളിലും ആ അന്യഭാ‍ഷയിലെ വാക്കുകൾ ആദ്യം ദുർല്ലഭമായിട്ടും ഭാഷാസ്വഭാവമനുസരിച്ച് വേണ്ടിവരുന്ന ചില മാററങ്ങളോടുകൂടിയും, കാലക്രമത്തിൽ ധാരാളമായിട്ടും യാതൊരു മാററവും കൂടാതെയും കടന്നു കൂടിത്തുടങ്ങും. മലയാളഭാഷമാത്രം അറിയാവുന്ന ഒരാൾക്ക് തലക്കുത്തുണ്ടാകുന്നത് സംസ്കൃതം പഠിച്ച മലയാളിക്കു ശിരശ്‌ശൂലമെന്ന രുപത്തിലാണ് പകരുന്നത്. ആംഗ്ളഭാഷ പഠിച്ച മലയാളികളിലാകട്ടെ അത് സഹിപ്പാൻ പാടില്ലാത്ത ഹെഡ്ഡെക്കായി വ്യാപിക്കുന്നു. നമ്മുടെ ചില പഴയ ലക്ഷ്യങ്ങളിൽ പറങ്കികളും, ലന്തയിലെയും ബിലാത്തിലെയും കമ്പിനിയാരുമായിക്കാണുന്നവർ ഇക്കാലത്തെക്ക് പൊൎച്ചുഗീസുകാരും

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/31&oldid=203258" എന്ന താളിൽനിന്ന് ശേഖരിച്ചത്