ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേൎന്നിട്ടും ആകപ്പാടെ ആ ഭാഷയുടെ മാതിരിക്കുതന്നെ ചില മാറ്റങ്ങളുണ്ടായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമാണ് ഒരു ഭാഷക്കു കാലക്രമംകൊണ്ടു വന്നുകൂടുന്ന മാറ്റത്തിന്റെ സാധാരണക്രമം.

൫. ഭാഷയുടെ മാറ്റത്തിന്നുള്ള വകഭേദം.


എന്നാൽ സംഭാഷണത്തിലും സാഹിത്യത്തിലും മേൽക്കാണിച്ച വിധത്തിലുള്ള മാറ്റങ്ങൾ വന്നുകൂടുന്ന കാൎയ്യത്തിൽ ഓരോഭാഷയുടേയും നിലഭേദമനുസരിച്ചു ചില വ്യത്യാസങ്ങളുംകൂടി ഉണ്ടാകുന്നതാണ്. എങ്ങനെയെന്നാൽ-ഏതെങ്കിലും ഒരുഭാഷക്ക് അന്യഭാഷയോടുള്ള സംസൎഗ്ഗം ധാരാളമായി ഉണ്ടാകുന്നതിനുമുമ്പിൽത്തന്നെ ആ ഭാഷയിൽ എന്നും നിലനിൽക്കത്തക്ക സാഹിത്യഗ്രന്ഥങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലെ സാഹിത്യഭാഷയുടെ സ്വരൂപം മിക്കതും ആവക ഉത്തമഗ്രന്ഥങ്ങളിലെ ഭാഷാസ്വരൂപമനുസരിച്ചു വ്യവസ്ഥപ്പെട്ടിട്ടുണ്ടായിരിക്കുന്നതാണ്. പിന്നെയുണ്ടാകുന്ന സാഹിത്യങ്ങൾ ഭാഷാസ്വരൂപത്തെപ്പറ്റിയേടത്തോളം ആ ഉത്തമഗ്രന്ഥങ്ങളിൽ കാണുന്ന രീതി അവലംബിച്ചും കൊണ്ടേ സാധാരണയായി പുറപ്പെടുകയുള്ളൂ. പദ്യസാഹിത്യത്തെപ്പറ്റിയേടത്തോളം വിശേഷിച്ചും ആ വിധത്തിലേ വരികയുള്ളു. അതിനാൽ ഉത്തമ ഗ്രന്ഥങ്ങളാൽ സാഹിത്യഭാഷാസ്വരൂപത്തിനു വ്യവസ്ഥിതി വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/33&oldid=203809" എന്ന താളിൽനിന്ന് ശേഖരിച്ചത്