ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32


ക്കു സംസ്കൃതഭാഷയുടെ സംസൎഗ്ഗം ധാരാളമായി ഉണ്ടാകുന്നതിന്നുമുമ്പിൽത്തന്നെ അതിലുണ്ടായ ചില ഉത്തമഗ്രന്ഥങ്ങൾ സാഹിത്യഭാഷയെ വേഷമണിയിച്ച് നിലക്കുനിൎത്തിക്കഴി‍ഞ്ഞതുകൊണ്ടാണ് ആ ഭാഷക്കു കൃഷ്ണ, ഗോവിന്ദ, ശംഖ, സാരഥി മുതലായ സംസ്കൃതശബ്ദങ്ങളെ കിരുട്ടണ, കോവിന്ത, ചങ്ക, താരതി എന്നും മറ്റും രൂപം മാറ്റിക്കാണിക്കേണ്ടി വന്നിട്ടുളളത്. നേരെ മറിച്ച് ഉത്തമഗ്രന്ഥങ്ങളാൽ സാഹിത്യഭാഷ സുപ്രതിഷ്ഠിതമാകുുന്നതിന്നു മുമ്പിൽത്തന്നെ മറ്റൊരു ഭാഷ കടന്നുകൂടിയാലാകട്ടെ സംഭാഷണത്തിലും സാഹിത്യത്തിലും പ്രകൃതിഭാഗത്തിൽ വലിയമാറ്റം കൂടാതെത്തന്നെ ആ അന്യഭാഷകടന്നു കൂടുമെന്നു മാത്രമല്ല പിന്നെയുണ്ടാകുന്ന സാഹിത്യഭാഷയെ സംഭാഷണ ഭാഷയെക്കാളധികം ആക്രമിച്ചു കീഴടക്കുകയും ചെയ്യും. ആ വഴിക്കാണ് മലയാളം, കൎണ്ണാടകം, തെലുങ്ക്, ഈ ഭാഷകളിൽ കൃഷ്ണ,ഗോവിന്ദ,ശംഖാദി ശബ്ദങ്ങൾ സംഭാഷണത്തിലും സാഹിത്യത്തിലും കൃഷ്ണൻ (മലയാളം) ഗോവിന്ദനു (കർണ്ണാടകം) ശംഖമു (തെലുങ്ക്) എന്നിങ്ങനെ പ്രകൃതി ഭാഗത്തിൽ യാതൊരു മാറ്റവും വരുത്താതെ അതാതു ഭാഷകളുടെ പ്രത്യയം മാത്രം ചേൎത്തു പ്രയോഗിച്ചുവരുന്നതും. അതാതിലെ സംഭാഷണ ഭാഷയിലുളളതിനെക്കാളധികം സംസകൃതശബ്ദങ്ങളുടെ പ്രാചുൎയ്യം അവയിലെ സാഹിത്യഭാഷകളിൽ കാണുന്നതും അതിനാൽത്തന്നെയാണ്. സംസ്കൃതഭാഷയുടെ സംസൎഗ്ഗം ധാരാളമുണ്ടായതിന്നുശേഷമേ ആ ഭാഷകളിൽ ഉത്തമസാഹിത്യഗ്രന്ഥങ്ങളുണ്ടായി ആ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/35&oldid=204135" എന്ന താളിൽനിന്ന് ശേഖരിച്ചത്