ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
40


യാങ്കം തമിൾ' 'നാഗാനന്ദം തമിൾ'എന്നീവക ഗ്രന്ഥങ്ങളെയും തമിൾ എന്ന പദം കൊണ്ടുതന്നെ വ്യവഹരിച്ചുവന്നിരുന്നതും ഇക്കാലത്തും അങ്ങനെ തന്നെ വ്യവഹരിച്ചുവരുന്നതും അറിയുമ്പോൾ ആ ഭ്രമത്തിനു തീരെ വകയില്ലാതാകയും ചെയ്യും. എന്തുകൊണ്ടെന്നാൽ ആ വക ഗ്രന്ഥങ്ങളിലെ ഭാഷയും ചെന്തമിഴുംതമ്മിലുള്ള ഭേദം അതു നിൎമ്മിച്ചകാലത്ത് പ്രത്യേകം ഗണിച്ചിരുന്നില്ലെന്നു ഒരു വിധത്തിലും വിചാരിക്കാവുന്നതല്ല. ആ ഗ്രന്ഥങ്ങളിലെ ഭാഷയുടെ സ്വരൂപമാണ് താഴെകാണിച്ചിരിക്കുന്നത്.

"പിന്നെയൊ സ്വാമിനി! അക്കാലത്തിങ്കൽ കന്ദൎപ്പസുന്ദരൻ കാമിനീജനനയനാഭിരാമൻ ശ്രീരാമൻ പമ്പാതീരഗതമാകിന വനപ്രദേശത്തിങ്കിൽ സഞ്ചരിക്കുന്നകാലത്ത് വസന്തകാലം തുടങ്ങീ-ശിശിരകാലം നിസ്സൃതമായി. വിനിൎഗ്ഗതപ്രായങ്ങളായീ ഹിമപടലങ്ങൾ. മധുരസനിഷ്യന്ദുകളായീ മാധവീലതാവലയങ്ങൾ. മനോജ്ഞപ്രസവപ്രസാധനങ്ങളായീ യൂഥികായുഥങ്ങൾ. ചൈത്രഗുണസ്തോത്ര പാഠകന്മാരോ എന്നു തോന്നുമാറ് കൂകിതുടങ്ങി മയിൽകാലം."

(അംഗൂലീയാങ്കം തമിൾ)


"എങ്ങനെയിരിപ്പൊരുത്തനേ താൻ ഭഗവാൻ? നൃത്തസ്വരൂപനായിരിപ്പൊരുത്തനെ താൻ. നൃത്തം താനെപ്രകാരമിരുന്നൂ? വേദ്യാദ്ധ്യയന നിവൎത്തിന സ്വാധ്യായരാകിന ഇന്ദ്രാദി ദേവതാവൎഗ്ഗത്തിന്നനധ്യായധ്യായനാൎത്ഥമായി വേദനിധി വിരിഞ്ചദേവൻ ബ്രഹ്മന്തിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/43&oldid=205149" എന്ന താളിൽനിന്ന് ശേഖരിച്ചത്