ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടി ‌‌ഋഗ്വേദത്തിൽ വാദ്യം, യജുൎവ്വേദത്തിൽനിന്നഭിനയം, സാമവേദത്തിൽനിന്നു സ്വരം, അധൎവ്വണവേദത്തിൽനിന്നു രസഭാവങ്ങളെന്നീ നാലുവേദങ്ങളിൽനിന്നിവ നാലിനെയുമുദ്ധരിച്ചരുളുകനിമിത്തമായി വേദചതുഷ്ടയസ്വരൂപമാകിന ചാക്ഷുഷയാഗത്തെ ന്യത്തമെന്നു ചൊല്ലുന്നൂ.


(മത്തവിലാസം തമിൾ)


ഈ വക തമിൾഗ്രന്ഥഭാഷക്കും ചെന്തമിഴിന്നും ഉളള ഭേദം അക്കാലത്തറിഞ്ഞിരുന്നില്ലെന്നു കരുതുന്നത് ഇക്കാലത്തെ മലയാളഭാഷക്കും ചെന്തമിൾ മുതലായ ഭാഷകൾക്കും ഉളള ഭേദവും ജനങ്ങൾ അറിഞ്ഞിട്ടില്ലെന്നു കരുതുന്നതിനോടു തുല്യമാണല്ലൊ. അതിനാൽ ഈ മതത്തിന്റെ, സാധകമായി ഒന്നാമതായി പറഞ്ഞിട്ടുളള സംഗതിക്കു വെറും തെററിദ്ധാരണമാത്രമാണ് അടിസ്ഥാനമെന്നു സ്പഷ്ടവുമാണല്ലൊ.

ഇനി ഗ്യഹ്യപദങ്ങൾ മിക്കതും ചെന്തമിഴിലം മലയാളത്തിലും ഒന്നായിരിക്കുന്നുണ്ടെന്നിങ്ങനെ രണ്ടാമത് കാണിച്ച സംഗതിയെപ്പററി നോക്കുകയാണെങ്കിൽ അതും വേണ്ടേടത്തോളം പരിശോധിക്കാതെ മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നു സാധിപ്പാനുളള യുക്തിയാകമെന്നു കരുതി പുറപ്പെടുവിച്ച അഭിപ്രായമാണെന്നു കാണാവുന്നതാണ്. ആ വക ഗ്യഹ്യപദങ്ങൾ ചെന്തമിഴിലും മലയാളത്തിലും മാത്രമല്ല വലിയ വ്യത്യാസമില്ലാതെയിരിക്കുന്നത്. മററു ദ്രമിഡശാഖകളായ തുളു, കൎണ്ണാടകം, തെലുങ്ക്, എന്നീ ഭാഷകങ്ങളോടും ആ വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/44&oldid=205150" എന്ന താളിൽനിന്ന് ശേഖരിച്ചത്