ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
47


വി‍ച്ചുകാണുന്ന അഭിപ്രായം ഒരിക്കലും ശരിയാകുന്നതല്ല. ഒന്നാമതായി ഒരു നാട്ടിലെ ഉത്തമഭാഷയും സാധാരണസംസാരഭാഷയെന്നു പറയാവുന്ന നാടോടി ഭാഷയും തമ്മിലുളളവ്യത്യാസം തന്നെ നാടോടി ഭാഷയിൽ ഗ്രന്ഥപ്രയോഗത്തിന്നു് അർഹങ്ങളല്ലാത്ത ചില അപഭ്രഷ്ടശബ്ദങ്ങളും ചില ഗ്രാമ്യശബ്ദങ്ങളും കൂടി ദുർല്ലഭമായുണ്ടായിരിക്കും, ഉത്തമഭാഷയിൽ അതുണ്ടായിരിക്കയില്ല എന്നുമാത്രമാണ്. എഴുതിക്കാണുമ്പോൾ ആ വക ശബ്ദങ്ങളെക്കൊണ്ടുവരുന്ന വൈജാത്യം നാടകാഖ്യായികകളിലെ ചില കഥാപാത്രങ്ങളുടെ സംഭാഷണം നിൎമ്മിക്കുന്നതുപോലെ മനഃപൂൎവ്വം പ്രവൃത്തിക്കുന്നില്ലെങ്കിൽ ഉച്ചാരണത്തിൽ വരുന്നതിനെക്കാൾ ചുരുങ്ങിയിരിക്കുകയും ചെയ്യും. അങ്ങനെയല്ലാതെ മറ്റൊരു നാട്ടുഭാ‍ഷയിലെ ശബ്ദരൂപങ്ങൾ കലരുന്ന സംഗതിയെപ്പറ്റിയേടത്തോളം വരുന്നതാരതമ്യംകൊണ്ടല്ല നാടോടിഭാഷയും ഉത്തമമായഭാഷയും വ്യത്യാസപ്പെടുന്നത്. അതിനാൽ രണ്ടുവക ഗ്രന്ഥങ്ങി‍ലും ചെന്തമിൾരൂപങ്ങൾ ​​ഒരുപോലെ നിറ‍ഞ്ഞുകാണുന്നസംഗതിക്ക് അങ്ങനെ ഒരഭിപ്രായം പുറപ്പെടുവിച്ചതുകൊണ്ടു യാതൊരുപപത്തിയും സിദ്ധിക്കുന്നില്ല. രണ്ടാമത് പ്രകൃതത്തിൽ അങ്ങനെ ഒരു യുക്തിപറയുന്നതു നേരെ വിപരീതസാധകമായിട്ടാണിരിക്കുന്നതും. എങ്ങനെ എന്നാൽ, രാമചരിതകാലത്ത് ഉത്തമഭാഷയായ രാജ‍‍‍ഭാഷ‌യിൽ മാത്രമായിരുന്നു ചെന്തമിൾ രൂപങ്ങൾ ധാരാളമുണ്ടായിരുന്നതെന്നും നാ‍ടോ‍ടി ഭാഷ‍യിൽ അത്രത്തോളമുണ്ടായിരുന്നില്ലെന്നും രാമകഥാകാലത്തേക്കു നാ‍ടോടിഭാ‍ഷയിലും ആ വക ശബ്ദരൂപ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/50&oldid=205411" എന്ന താളിൽനിന്ന് ശേഖരിച്ചത്