ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
48


ങ്ങൾ ധാരാളം കലൎന്നുവന്നൂ എന്നുമാ​ണല്ലോ അതുകൊണ്ടുസിദ്ധിക്കുന്നത്. എന്നുവെച്ചാൽ ആദ്യത്തിൽ രാജഭാഷമാത്രമായിരുന്ന ചെന്തമിൾ കലൎന്ന ഭാഷ പിൽക്കാലത്തു നാടോടിഭാഷയായിത്തീൎന്നുവെന്നാണല്ലൊ സിദ്ധിക്കുന്നതെന്നു ചുരുക്കം. ഇങ്ങനെ ചെന്തമിൾ രൂപങ്ങൾ ക്രമത്തിൽ ചുരുങ്ങി വന്നു മലയാളമായിത്തീൎന്നുവെന്നുകാണിക്കാൻ പറയുന്നയുക്തി ചെന്തമിൾ രൂപങ്ങൾ മലയാളത്തിൽ ക്രമത്തിൽ വൎദ്ധിച്ചുവന്നുവെന്നു കാണിക്കുന്നതായിട്ടാണ് പൎയ്യവസാനിക്കുന്നതെന്നും അല്പം ആലോചിച്ചാൽ സ്പഷ്ടമാകുന്നതാണ്. അതിനാൽ ആ അഭിപ്രായപ്രകടനം തീരെ ഗണിക്കത്തതല്ല. രാമചരിതാദികളിലെല്ലാം കാണുന്ന ഭാഷാഭേദത്തിന്നടിസ്ഥാനം ആ വക ഗ്രന്ഥകൎത്താക്കന്മാരുടെ ദേശഭേദത്താലല്ലാതെ മറ്റൊന്നുമല്ലെന്നു നിസ്സംശയം തീൎച്ചപ്പെടുത്താവുന്നതുമാണ്.

വസ്തുസ്വഭാവം സൂക്ഷ്മമായിപ്പരിശോധിച്ചാലും ഈ സംഗതി നല്ലവണ്ണം തെളിയുന്നുണ്ട്. ഓരോരോ രാജ്യങ്ങളിലായി ഓരോരോ ഭാഷകൾ വ്യാപിച്ചു കിടക്കുന്നതിന്റെയും അവ തമ്മിൽ ഒന്നിനൊന്നു ഭേദപ്പെട്ടുവരുന്നതിന്റെയും സമ്പ്രദായം തന്നെ നോക്കുക. ക്ലിപ്തമായ ഒരതിരു കല്പിച്ചോ അങ്ങനെയൊരതിരടിസ്ഥാനമാക്കിയോ അല്ല വാസ്തവത്തിൽ വിഭിന്നഭാഷകൾ കയ്കാൎയ്യം ചെയ്തുപോരുന്നത്. ദേശഭേദക്രമമനുസരിച്ച് ക്രമത്തിൽ മാത്രമേ അവ മാറിവരുന്നുള്ളൂ. എങ്ങനെ എന്നാൽ- ഏതെങ്കിലും ഒരു ഭാഷ അടുത്തരാജ്യത്തുള്ള മറ്റൊരു ഭാഷയോടു ദേശഭേദക്രമമനുസരിച്ച് ക്രമത്തിൽ അടുത്തടുത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/51&oldid=205644" എന്ന താളിൽനിന്ന് ശേഖരിച്ചത്