ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
50


സ്വഭാവവും അനുസരിച്ച് ആ വക അന്യഭാഷാസംസൎഗ്ഗത്തിന്നും കാലക്രമം കൊണ്ടു ചില ദേശഭേദങ്ങളെപ്പറ്റിയേടത്തോളം കുറെ വ്യത്യാസവും വന്നു കൂടുന്നതാണ്. എന്നു വെച്ചാൽ, ഒരു ദേശത്ത് ഒരു കാലത്ത് ചെന്തമിൾ ശബ്ദങ്ങൾ അധികം കലൎന്ന മലയാളഭാഷയാണുണ്ടായിരുന്നതെങ്കിലും രാജഭാഷയുടെ മാറ്റം കൊണ്ടൊ ജനസംസൎഗ്ഗത്തിന്റെ വ്യത്യാസം കൊണ്ടൊ മറ്റു കാരണവിശേഷം കൊണ്ടോ കാലാന്തരത്തിൽ അവിടെ അത്രതന്നെ ചെന്തമിൾ ശബ്ദങ്ങളില്ലാത്ത മലയാളഭാഷയായിത്തീൎന്നുവെന്നു വരാവുന്നതാണെന്നു താൽപൎയ്യം. വസ്തുസ്വഭാവമനുസരിച്ച് ഭാഷയുടെ സ്ഥിതി ഈ വിധത്തിലാണെന്നുമാത്രവുമല്ല. കൊല്ലം പരവൂരിന് തെക്കു കന്യാകുമാരിവരെയുള്ള പ്രദേശമാകട്ടെ പല കാലത്തും ഓരോരോ ചെന്തമിൾ നാട്ടുരാജാക്കന്മാരുടെ ആക്രമത്തിനും അധികാരത്തിനും കീഴടങ്ങിക്കൊണ്ടും ചിലപ്പോൾ ചില കേരളരാജാക്കന്മാരുടെ തന്നെ അധീനത്തിലുമായിട്ടാണ് മുൻ കാലങ്ങളിൽ ഇരുന്നിരുന്നതെന്ന സംഗതി ചരിത്രലക്ഷ്യങ്ങളാൽ ധാരാളം തെളിയുന്നതുമുണ്ട്. രാജരാജചോളൻ, രാജേന്ദ്രചോളൻ, പരാന്തക പാണ്ഡ്യൻ മുതലായ പലരും അവിടവിടെയുള്ള ചില പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനേകം ശിലാശാസനങ്ങൾ ആ വക ലക്ഷ്യങ്ങളിലുൾപ്പെടുന്നവയുമാണ്. കേരളത്തിലെ പെരുമാൾ വാൾച്ചക്കാലത്തിന്നുശേഷം ഏകദേശം ക്രിസ്തുവൎഷം ഒമ്പതാം ശതകംമുതൽ പതിമൂന്നാം ശതകംവരെയുള്ള കാലം മിക്കതും ആ പ്രദേശങ്ങൾ ചെന്തമിൾരാജാക്കന്മാരുടെ അധീനത്തിൽ തന്നെയായി

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/53&oldid=205754" എന്ന താളിൽനിന്ന് ശേഖരിച്ചത്