ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
51


രുന്നു. പെരുമാൾ വാൾച്ചക്കമുമ്പുണ്ടായിരുന്ന സമുദായഭരണകാലത്തും കേരളരാജ്യത്തിന്റെ തെക്കെ അതൃത്തി കൊല്ലംപരവൂർ പ്രദേശമായിരുന്നുവെന്നൂഹിപ്പാൻ ചില തെളിവുകളില്ലായ്കയില്ല. ക്രിസ്തുവത്സരം പതിന്നാലാം ശതകത്തിൽ ജീവിച്ചിരുന്ന കൊല്ലം രാജാവ് ജയസിംഹന്റേയും അദ്ദേഹത്തിന്റെ പുത്രനും ചോളപാണ്ഡ്യരാജ്യങ്ങൾ ജയിച്ചു കീഴടക്കിയ ആളുമായ വീരരവിവൎമ്മ ചക്രവർത്തിയുടേയും കാലംമുതൽക്കാണ് ആ നിലക്ക് പ്രധാനമായ മാറ്റം ഉണ്ടായിത്തുടങ്ങിയത്. അതിന്നുശേഷവും ചിലപ്പോൾ ചില ചെന്തമിൾ നാട്ടുരാജാക്കന്മാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രാബല്യം സ്ഥിരപ്പെടുവാൻ ഇടയായിട്ടില്ല. ഈ വക വിശേഷ സംഗതികൾ നിമിത്തം ആ വക പ്രദേശങ്ങളിലുണ്ടായിരുന്ന ഭാഷയും സാമാന്യത്തിലധികം ചെന്തമിൾ രൂപങ്ങൾ കലൎന്നും ചില മലയാളശബ്ദങ്ങൾ ചേൎന്നും ആകപ്പാടെ മലയാളത്തിൽനിന്നും വ്യത്യാസപ്പെട്ട് ഒരു വിജാതീയമായ നിലയിലാണ് വളൎന്നുവന്നത്. മലയാളഭാഷ എഴുതി വന്നിരുന്ന വട്ടെഴുത്തിൽ നിന്നും ചെന്തമിൾ ലിപിയിൽ നിന്നും വ്യത്യസ്തമായി 'മലയാംതമിൾ' എന്നു പേരായ ഒരു പ്രത്യേക ലിപിയുള്ളതും ഈ ഭാഷ എഴുതുവാൻ ആ നാട്ടുകാർ ഏൎപ്പെടുത്തിയിരുന്നതായിരിക്കണമെന്നു കരുതേണ്ടിയിരിക്കുന്നു.

മേൽപ്രകാരം രണ്ടുപ്രധാനഭാഷകളുടെ അംശങ്ങളും കലൎന്ന നിലയിൽ ഉണ്ടായിരുന്ന ആ വക പ്രദേശങ്ങളിലെ ഭാഷക്ക് പിന്നെ വലുതായൊരു മാററം വന്ന് ആകപ്പാടെ മലയാളഭാഷതന്നെയെന്നു പറയാവുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/54&oldid=205834" എന്ന താളിൽനിന്ന് ശേഖരിച്ചത്