ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
54


ശേഖരവൎമ്മപ്പെരുമാളും മറ്റും സംസ്കൃതത്തിലും ചെന്തമഴിലും ഗ്രന്ഥങ്ങൾ നിൎമ്മിച്ചുകാണുന്നതുകൊണ്ടു അവരുടെ കാലത്തു കേരളത്തിലെ പൊതുജനഭാഷ ഏതാണെന്നു പറവാൻ നിവൃത്തിയില്ലാതേയും വരും. എന്നു മാത്രമല്ല, ഇക്കാലത്തും ചിലർ സംസ്കൃതഗ്രന്ഥങ്ങൾ നിൎമ്മിച്ചുകാണുന്നതുകൊണ്ട് അവർ സംസ്കൃതം പഠിച്ചിട്ടുണ്ടെന്നു മാത്രമേ തെളിയുന്നുള്ളൂ എന്നത് അനുഭവസിദ്ധമാകയാൽ അതിലതികം അതുകൊണ്ടൂഹിക്കുന്നത് അബദ്ധവുമാണ്. അ​തിനാൽ കേരളത്തിലെ പൊതുജനഭാഷ ഒരു കാലത്തും സംസ്കൃതമായിരുന്നില്ലെങ്കിലും സംസ്കൃതഭാഷഗ്രന്ഥങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ട വേദാന്തഭാഷ്യം മുതലായ പല ഗ്രന്ഥങ്ങളുടേയും കൎത്താക്കന്മാർ കേരളീയരായ ശ്രീശങ്കരാചാൎയ്യസ്വാമികളും മറ്റുമാണെന്നുള്ളതുപോലെ ചെന്തമിൾ ഭാഷാഗ്രന്ഥങ്ങളിൽ വെച്ച് പ്രധാനപ്പട്ടവയിൽ‌ ഒന്നായ ചിലപ്പതികാരത്തിന്റേയും മറ്റും കൎത്താക്കന്മാരും കേരളീയരായ 'ഇളങ്കോവടികൾ' മുതലായി ചിലരാണെന്നേ ആ വക ഗ്രന്ഥങ്ങളെപ്പററിയേടത്തോളം വന്നുകൂടുന്നുളളൂ. ശിലാശാസനങ്ങളും താമ്രശാസനങ്ങളും കാണുന്നുണ്ടെന്നുളള സംഗതിയുടേയും സൂക്ഷ്മസ്ഥിതി ഇതുപോലെതന്നെയാണ്. സംസ്കൃതഭാഷയിലും ആ മാതിരി അനേകം പ്രാചീനശാസനങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിലും സ്ഥാപിച്ചുകാണുന്നുണ്ട്. അതടിസ്ഥാനമാക്കി അക്കാലത്ത് സംസ്കൃതമായിരുന്നു കേരളത്തിലെ പൊതുജനഭാഷ എന്നൂഹിക്കാവുന്നതല്ലല്ലോ. ഇക്കാലത്ത് ആംഗളഭാഷയിൽ പല രേഖകളും കേരളത്തിലും മറ്റും ഭാരതഖണ്ഡരാജ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/57&oldid=206001" എന്ന താളിൽനിന്ന് ശേഖരിച്ചത്