ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
59


ചെയ്യുന്നത്. ചെയ്യും എന്നതിൽ ധാതുവിന്നു ശേഷം ഉ എന്ന ആഖ്യാതപ്രത്യയം പിന്നെ ഭാവികാലവാചകമായ മ് * എന്ന പ്രത്യയം എന്നു മാത്രം ഭേദം. അവിടെ ക്രിയാകൎത്തൃത്വം ഭാവിയായതുകൊണ്ടാണ് കൎത്തൃവാചകമായ ആഖ്യാതപ്രത്യയത്തിന്നു ശേഷം കാലപ്രത്യയം ചേൎക്കുന്നതെന്നു വിചാരിക്കുന്നതും യുക്തിയുക്തമായിരിക്കുന്നുണ്ട്. ഇങ്ങനെ എല്ലാമാണ് ലിംഗാദിപ്രത്യയങ്ങളില്ലാത്ത ക്രിയാപദരൂപങ്ങളുടെ നിഷ്പത്തിസമ്പ്രദായമിരിക്കുന്നത് . 'തു' എന്നതു ഭൂതകാലത്തിന്റെയും 'ഉന്നു ' എന്നത് വർത്തമാലകാലത്തിന്റെയും 'ഉം' എന്നതു ഭാവിയുടേയും പ്രത്യയങ്ങളാണെന്നു ചില വൈയാകരണന്മാർ പറഞ്ഞിട്ടുള്ളത് ശാബ്ദബോധസമ്പ്രദായം കാണിച്ചു ബാലന്മാരെ ക്ലേശിപ്പിക്കാതിരിപ്പാൻവേണ്ടി, വട്ടിക്കണക്കായി മാത്രം പ്രസ്താവിച്ചിട്ടുള്ളതാണ്. ചെയ്താൻ എന്നതിലാകട്ടെ, ചെയ് ധാതുവിന്നുശേഷം ത് എന്ന ഭൂതകാലപ്രത്യയം. പിന്നെ ആ എന്ന കൎത്തൃ വാചകമായ ആഖ്യാതപ്രത്യയം. പിന്നെ ആ കൎത്താവു പുരുഷനാണെന്നു കാണിക്കുന്ന 'ൻ' എന്ന പുല്ലിംഗപ്രത്യയം ചെയ്താൾ എന്നതിൽ ലിംഗപ്രത്യയത്തിന്നും ചെയ്യുന്നാൻ, ചെയ്യുന്നാൾ എന്നിവയിൽ കാലപ്രത്യയത്തിന്നും യുക്തംപോലെയുള്ള വ്യത്യാസം. ചെയ്താർ എന്നതിൽ ആഖ്യാതപ്രത്യയമായ ആ എന്നതിന്നുശേഷം പും സ്ത്രീലിംഗങ്ങൾക്കു പൊതുവായുള്ള 'ർ' എന്ന ബഹുവചന പ്രത്യയം വരുന്നു എന്നു ഭേദം. ചെയ്യുവൻ എന്നതിലാകട്ടെ


മകാരലിപിയുടെ സ്ഥാനത്ത് അനുസ്വാരലിപിയാണ് എഴുതുന്നതെങ്കിലും വാസ്തവത്തിൽ അത് മകാരമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/62&oldid=206736" എന്ന താളിൽനിന്ന് ശേഖരിച്ചത്