ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
60


'ചെയ്' ധാതുവിന്നുശേഷം 'ഉ' എന്ന ആഖ്യാതപ്രത്യയം. പിന്നെ അവൻ,ഇവൻ എന്ന സൎവ്വനാമങ്ങളിലെപ്പോലെ'ൻ' എന്നതിന്നു മുമ്പിൽ ഒരകാരവുംകൂടിച്ചേൎന്ന് അൻ എന്നായ പുല്ലിംഗപ്രത്യയം എന്നു മാത്രം ഭേദം. കാലപ്രത്യയമായ മകാരം വകാരമായതു സന്ധിനിയമംവഴിക്കാണ്. ചെയ്വൻ,കാണ്മൻ എന്നതെല്ലാം ചെയ്യുവൻ,കാണുവൻ എന്നിവയിലെ കൎത്തൃപ്രത്യയം ലോപിച്ചിട്ടുള്ള രൂപങ്ങളുമാണ്. ചെയ്ത്,ചെന്ന് എന്നീവക പൂൎവ്വക്രിയാവാചകകൃദന്തശബ്ദങ്ങളിൽ കൎത്തൃവാചകമായ ആഖ്യാതപ്രത്യയം ആവശ്യമില്ലാത്തതിനാൽ വരുന്നതുമില്ല. ഇത്രയംകൊണ്ട് ഒരുതരം രൂപങ്ങളിൽ കൎത്തൃവാചകമായ ആഖ്യാതപ്രത്യയം 'ഉ' എന്നും മറ്റെത്തരം രൂപങ്ങളിൽ മിക്കതും 'ആ' എന്നുമായിട്ടാണിരിക്കുന്നതെന്നു സ്പഷ്ടമായല്ലൊ. അതുപോലെ 'അവർ ചെയ്താർ' എന്നീവക സ്ഥലങ്ങളിൽ കൎത്താവിന്റെ ബഹുത്വം കാണിപ്പാൻവേണ്ടി ക്രിയാപദത്തിലും നാമപദത്തിലും ബഹുവചനപ്രത്യയം ചേൎത്തിരിക്കുന്നതും, അവൻ ചെയ്താൻ എന്നീവകയിൽ കൎത്താവു പുരുഷനാണെന്നു കാണിപ്പാൻവേണ്ടി രണ്ടേടത്തും ലിംഗപ്രത്യയം ചേൎത്തിരിക്കുന്നതും വാസ്തവത്തിൽ ആവശ്യമില്ലാത്തതാണെന്നും അതിനെ അപേക്ഷിച്ച് അവൻ ചെയ്തു,അവർ ചെയ്തു എന്ന മാതിരി രൂപങ്ങൾക്കാണ് അധികം സ്വാഭാവികതയും പ്രാചീനതയും ഉണ്ടായിരിക്കുകയെന്നും ഉള്ള സംഗതി ഭാഷാഗതിമൎമ്മജ്ഞന്മാൎക്കറിയാവുന്നതുമാണ്. ആ സ്ഥിതിക്ക് ആദ്യത്തിൽ ലിംഗാദി പ്രത്യയങ്ങൾ ചേൎത്തുമാത്രം പറഞ്ഞുവന്നിരുന്ന സകല

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/63&oldid=207429" എന്ന താളിൽനിന്ന് ശേഖരിച്ചത്