ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
61


ക്രിയാപദങ്ങളെയും പിന്നെ ആ വക പ്രത്യയങ്ങൾ കളഞ്ഞു വേറെ പ്രത‍്യയം ചേൎത്തുംകൊണ്ടു ജനങ്ങൾ പറഞ്ഞു തുടങ്ങി എന്നും മറ്റും വരുന്നത് ഭാഷാഗതിയെപ്പററിയേടത്തോളം തീരെ അസംഭാവ്യവുമാണ്. ഒരു ഭാഷയിലെ ചില അക്ഷരങ്ങൾ ഉച്ചാരണഭേദം വഴിക്കു വളരെക്കാലം കൊണ്ട് മാങ്കായ് എന്നോ മാങ്കായ എന്നൊ ഉണ്ടായിരുന്നത് മാങ്ങ എന്നായിത്തീൎന്നതുപോലെ ഒരക്ഷരത്തിനു പകരം മറ്റൊരക്ഷരമായിത്തീരുകയോ തേ‍ഞ്ഞുമാഞ്ഞുപോകയൊ ചെയ്യുന്നത് സംഭവിക്കുന്നതാണെങ്കിലും ശബ്ദരൂപങ്ങൾക്ക് അതിലും വിശേഷിച്ച് ക്രിയാരൂപങ്ങൾക്കെല്ലാം പ്രത്യേകാൎത്ഥമുള്ള ഒരു പ്രത്യയം കള‍‍ഞ്ഞു മറ്റൊരു പ്രത്യയം ചേൎത്തുംകൊണ്ടുച്ചരിച്ചുവരികയെന്നത് ഉണ്ടാകുന്നതല്ല. സംസ്കൃതരീതിയെയോ മറ്റൊ അനുകരിപ്പാൻവേണ്ടി ഇനിമേലിൽ ആരുംതന്നെ ക്രിയാപദങ്ങളെ ലിംഗവചന പുരുഷ പ്രത്യയങ്ങൾ ചേൎത്തു സംസാരിച്ചുപോകരുതെന്ന് ഒരു നിയമം ഏൎപ്പെടുത്തിയതുകൊണ്ടോ രാജശാസനം കൊണ്ടുതന്നെയോ ബഹുജനങ്ങൾക്ക് ഇംഗിതം അന്യന്മാരെ ഗ്രഹിപ്പിക്കാനുള്ള പൊതുസ്വത്തായ ഭാഷയിൽ നിന്ന് ആ വക രൂപങ്ങളെല്ലാംകൂടി വിട്ടുപോകുന്നതല്ലല്ലോ. എന്നു മാത്രമല്ല, സംസ്കൃതത്തിൽ സഃ ഗച്ഛതി, തെ ഗച്ഛന്തി, അഹം ഗച്ഛാമി, വയം ഗച്ഛാമഃ, ത്വം ഗച്ഛസി, യൂയം ഗച്ഛഥ എന്നിങ്ങനെ വചനപുരുഷഭേദം കൊണ്ടുള്ള രൂപഭേദമുണ്ടായിരിക്കെ അവൻ പോകുന്നു, അവർ പോകുന്നു, ഞാൻ പോകുന്നു,‍‍ ഞങ്ങൾ പോകുന്നു, നീ പോകുന്നു, നിങ്ങൾ പോകുന്നു എന്നിങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/64&oldid=207085" എന്ന താളിൽനിന്ന് ശേഖരിച്ചത്