ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
64


ളിൽനിന്നു വലിയ വ്യത്യാസമില്ലാത്തതായിരുന്നതിനാലും മറ്റു ദ്രമിഡശാഖക്കാരും ആ വക സഹിത്യഗ്രന്ഥങ്ങളെത്തന്നെയാണ് വിദ്യാഭ്യാസത്തിന്റെ നിലയിൽ പരിയിച്ചു വന്നിരുന്നത്. കാലക്രമത്തിൽ ചെന്തമിൾ ഒഴികെ മറ്റുശാഖകളിലെല്ലാം സംസ്കൃതതത്സമങ്ങൾ അധികമായി കലരുകയും വിദ്യാഭ്യാസവും പ്രധാനമായി സംസ്കൃതഭാഷയിലായിത്തീരുകയും ചെയ്തതോടുകൂടി പദപ്രകൃതിഭാഗങ്ങളിലും മറ്റുദ്രമിഡശാഖകൾക്കു ചെന്തമിഴിൽ നിന്നു ​വലിയ അന്തരം വന്നുകൂടി അപ്പോൾ ചെന്തമിഴിലെസ്സാഹിത്യഗ്രന്ഥങ്ങളോടും ക്രമേണ അകലുവാൻ ഇടയായി. തെലുങ്ക്, കൎണ്ണാടകം, മലയാളം എന്നീ ശാഖക്കാരെല്ലാം സ്വന്തഭാഷയിൽ സാഹിത്യഗ്രന്ഥങ്ങൾ നിൎമ്മിക്കുവാനും തുടങ്ങി. ഈ മൂന്നുശാഖകളിലും ഒന്നിനൊന്ന് അടുത്തകാലങ്ങളിൽത്തന്നെയാണ് സാഹിത്യഗ്രന്ഥങ്ങളുണ്ടായിത്തുടങ്ങിയതായിക്കാണുന്നതും. തുളുശാഖക്കാരാകട്ടെ അവൎക്കടുപ്പമുള്ള കൎണ്ണാടകസാഹിത്യത്തത്തന്നെ ഇക്കാലത്തും വിദ്യഭ്യാസഭാഷയുടെ നിലയിൽ അഭ്യസിച്ചു വരുന്നതിനാൽ ആ ശാഖയിൽ ചില ചില്ലറ പാട്ടുകളല്ലാതെ ഇതുവരെയും പ്രധാനപ്പെട്ട സാഹിത്യഗ്രന്ഥങ്ങളുണ്ടാകാനിടവന്നിട്ടുമില്ല. മലയാളഭാഷയിൽ മേൽപ്രകാരം സാഹിത്യഗ്രന്ഥങ്ങളുണ്ടായി സാഹിത്യഭാഷാസ്വരൂപം വ്യവസ്ഥപ്പെടുന്നതിന്നു മുമ്പിൽ ആ ഭാഷയിൽ സംസ്കൃതം, മാഗധി, ശൌരസേനി മുതലായ പ്രാകൃത ഭാഷകൾ; തെലുങ്കു്; ചെന്തമിൾ; കൎണ്ണാടകം; തുള; കടക്; എന്നീ ഭാഷകളിൽ നിന്നെല്ലാം ശബ്ദങ്ങൾ ധാരാളം വന്നുചേൎന്നു കഴിഞ്ഞട്ടുണ്ട്. അതിനാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/67&oldid=208174" എന്ന താളിൽനിന്ന് ശേഖരിച്ചത്