ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
65

ആ വക ഭാഷകളിലെ ഏതു ശബ്ദത്തിന്റെ പ്രകൃതിയും തൽസമയരീതിയിൽ മലയാളത്തിലേക്കു ചേരുന്ന നിലയിലാണ് ഭാഷാരൂപം വ്യവസ്ഥിതമായിട്ടുള്ളത്. മറ്റു വിദേശഭാഷകളിലെ ശബ്ദങ്ങളാകട്ടെ, തദ്ഭവരിതിയിൽ മലയാളഭാഷയുടെ മോടിക്കു യോജിക്കുന്നവിധം ചില മാറ്റങ്ങൾ വരുത്തിയോ അൎത്ഥമനുസരിച്ചു മേൽപ്പറഞ്ഞ സംസ്കൃതം മുതലായി മുമ്പു സംസൎഗ്ഗം സിദ്ധിച്ച ഭാഷകളിലേതിലെങ്കിലും പരിഭാഷപ്പടുത്തിയൊ ചേൎത്താൽ മാത്രമേ വേണ്ടതുപോലെ ചേരുകയുള്ളുയ. അതിന്നും പുറമേ ഇന്നിന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന പദങ്ങളേ മലയാളഭാഷയിലുള്ളു എന്നും വ്യവസ്ഥിതമായിട്ടുണ്ട്. അതല്ലാതെ മറ്റുള്ള അക്ഷരങ്ങളിലേതിലെങ്കിലും അവസാനിക്കുന്ന അന്യഭാഷശബ്ദങ്ങളെ അവസാനാക്ഷരം മാറ്റിയിട്ടും ചേൎക്കേണ്ടതായിട്ടാണിരിക്കുന്നത്. അതുകൊണ്ടാണ് വാൿ, ഭിക്ഷൿ, മഹൽ, വിരാട്, ദുൎവ്വാസസ്, തമസ്, എന്നീ വക സംസ്കൃതഭാഷാശബ്ദങ്ങളെപ്പോലും വാക്ക്, ഭിഷക്ക്, മഹത്ത്, വിരാട്ട്, ദുൎവാസസ്സ്, (ദുർവ്വാസാവ്) തമസ്സ് എന്ന മാതിരിയിൽ അവസാനത്തെ കകാരം മുതലായതിരട്ടിച്ച് ഒടുവിൽ ഒരു സംവൃതസ്വരവും ചേൎത്തു മലയാളമാക്കേണ്ടിവരുന്നത്. കാരണം ബലം, കുലം എന്നീവക ശബ്ദങ്ങളിലാകട്ടെ, മകാരത്തിൽ അവസാനിക്കുന്ന വട്ടം, നീളം മുതലായ ശബ്ദങ്ങൾ മലയാളത്തിലും ഉണ്ടാകയാൽ യാതൊരു മാറ്റവും വേണ്ടിവരുന്നില്ല.

൮ സാഹിത്യസ്വരൂപം

മറ്റുള്ള ഭാഷകളിലെന്നപോലെ മലയാളഭാഷയിലുംസാഹിത്യത്തിന് ഗദ്യം, പദ്യം, എന്നിങ്ങനെ പൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/68&oldid=208229" എന്ന താളിൽനിന്ന് ശേഖരിച്ചത്