ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
67

ത്തവയുമായ പലവക ഗ്രന്ഥങ്ങൾ, പഴയ ഗ്രന്ഥവരികൾ, താമ്രശാസനങ്ങൾ, ശിലാശാസനങ്ങൾ, കൂടിയാട്ടത്തിന്റെ ആട്ടപ്രകാരഗ്രന്ഥങ്ങൾ. യാഗാദികൎമ്മങ്ങളുടെ വിധികളും പ്രായശ്ചിത്തങ്ങളും മറ്റം ഭാഷയിൽ വിവരിക്കുന്ന യാഗഭാഷ, അഗ്നിഭാഷ, ചെറുമുക്കിൽപ്പച്ച, തുടങ്ങിയ ശ്രൌതസ്മാൎത്തഗ്രന്ഥങ്ങൾ, വൈദ്യം, ജ്യോതിഷം, ശില്പം എന്നീവക ശാസ്ത്രങ്ങളിൽ സംസ്കൃതമൂലഗ്രന്ഥങ്ങൾക്കുള്ള ചില ഭാഷാവ്യാഖ്യാനങ്ങൾ, യുക്തിഭാഷ മുതലായി ആ വക വിഷയങ്ങളിലുള്ള സ്വതന്ത്രമൂലഗ്രന്ഥങ്ങൾ, മുതലായ പ്രചീന ലക്ഷ്യങ്ങളും ആഖ്യായികകൾ, ചെറുകഥകൾ, നാടകങ്ങളിലെ ചൂൎണ്ണികകൾ, ചരിത്രഗ്രന്ഥങ്ങൾ തുടങ്ങി പലതരത്തിലുള്ള നവീനഗദ്യഗ്രന്ഥങ്ങളും എല്ലാം ഈ ദ്രമിഡസമ്പ്രദായത്തിലുള്ളവയാണ്. എന്നുമാത്രമല്ല, മലയളഭാഷയിലെ ഗദ്യങ്ങളിൽ അല്പം ചിലതുമാത്രം ഒഴിച്ചു ശേഷമെല്ലാം ഈ വൎഗ്ഗത്തിലാണ് ചേരുന്നത് .

സംസ്കൃതഭാഷയിൽ പ്രസിദ്ധങ്ങളും ആഭാഷയിലെ ഛന്ദശ്ശാസ്ത്രപ്രകാരമുള്ളവയുമായ അനുഷ്ടുപ്പുതുടങ്ങിയ വൃത്തങ്ങളിലല്ലാ‌തെ കേക,കാകളി മുതലായ വൃത്തങ്ങളിൽ നിൎമ്മിച്ചിട്ടുള്ള പദ്യങ്ങളാണ് ദ്രമിഡസമ്പ്രദായപദ്യങ്ങൾ. മലയാളപദ്യസാഹിത്യങ്ങളിൽ ഇപ്പോൾ കാണുന്നവയിൽ വെച്ച് ഏറ്റവും പുരാതനങ്ങളെന്നു വിശ്വസിക്കാവുന്ന പലതരം ചെറു പാട്ടുകൾ, ഭദ്രകളിപ്പാട്ട്, സൎപ്പപാട്ട്, തീയാട്ടുപാട്ട്, അയ്യപ്പൻപാട്ട്, ബ്രാഹ്മണിപ്പാട്ട് മുതലായി ഓരോജാതിക്കാൎക്ക് കുലത്തൊഴിലിന്റെ നില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/70&oldid=209014" എന്ന താളിൽനിന്ന് ശേഖരിച്ചത്