ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
70

ത്തിൽ പ്രായേണ വരുന്ന‌തുമല്ല. പദ്യമയങ്ങളായ പുരാണങ്ങൾ മഹാകാവ്യങ്ങൾ തുടങ്ങിയ ചില ഗ്രന്ഥങ്ങളുടെ സംഗതിയിലാകട്ടെ പ്രാധാന്യമനുസരിച്ചാണ് ആകപ്പാടെ ആ ഗ്രന്ഥം ശുദ്ധഭാഷാവൎഗ്ഗത്തിലൊ ​മണിപ്രവാളവൎഗ്ഗത്തിലൊ ചേരുന്നതെന്നു തീൎച്ചപ്പെടുത്തേ​​ണ്ടത്. അതിനാൽ എഴുത്തച്ഛന്റെ രാമയണം, ഭാരതം മുതലായതിൽ-

കിമിതിരഘുകുലവരചരിത്രം ക്രമേണ മേ

കീൎത്തിച്ചതാകാശമാൎഗ്ഗേ മനോഹരം.
നിത്യാനന്ദത്മപരൻതന്നുടെ തേജസ്സിങ്കൽ
സത്വരം ലയിച്ചു സൎവ്വാന്മാനാ വിശ്വസേന.
ദേവം വാദ്വിജേന്ദ്രം വാ ദ്ദവതാ യഥോദ്ദിഷ്ടം
ദേവസന്നിഭ തഥാ കൎത്താസ്മി ക്ഷമാപതേ
ദേവാൽ സന്തതിഫലം സദ്യസ്സംഭവേന്മഹീ-
ദേവാൽ സംഭവിക്കും കാലാന്തരേ വിധിവശാൽ.

എന്ന മാതിരിയിൽ ചിലേടത്ത് സംസ്കൃതപ്രത്യങ്ങൾ തന്നേ ചേൎത്തു പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും ആവക ഗ്രന്ഥങ്ങൾ ശു‌ദ്ധ ഭാഷാവൎഗ്ഗത്തിലുൾപ്പട്ടവയായി ഗണിക്കുന്നതിന്നോ ചന്ദ്രോത്സവം, നൈഷധചമ്പു മുതലായതിൽ ശുദ്ധഭാഷയായിത്തന്നെ ദുർല്ലഭം ചില പദ്യങ്ങളുണ്ടെങ്കിലും ആവക ഗ്രന്ഥങ്ങളെ

മണിപ്രവാളവൎഗ്ഗത്തിൽച്ചേൎത്തു ഗണിക്കുന്നതിന്നോ വിരോധം വരുന്നതല്ല. ചെന്തമിഴിലെ ശബ്ദരൂപങ്ങൾ ധാരാളം കലൎത്തി പ്രയോഗിച്ചു നിൎമ്മിച്ചിട്ടുള്ള രാമചരിതം, രാമകഥപ്പാട്ട്, കണിയാർ കുളത്തിൽപ്പോര്, കുഞ്ചുതമ്പികഥ, അയ്യൻപാട്ട് മുതലായ കൃതികളും കൎണ്ണാടക ശബ്ദരൂപങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/73&oldid=209824" എന്ന താളിൽനിന്ന് ശേഖരിച്ചത്